മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീന സാഗർ. മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങൾ മീന കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം സൂപ്പർസ്റ്റാറുകളുടെ ഒക്കെ നായികയായി താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിലെ പുതിയ ഒരു വിശേഷം അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.
തെന്നിന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു എങ്കിലും താരത്തിന് ഏറ്റവും മികച്ച വേഷങ്ങൾ ലഭിച്ചത് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഉദയനാണ് താരത്തിലെ മധുമതി എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കാൻ സാധിക്കുമോ? മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക കെമിസ്ട്രി തന്നെ താരത്തിന് ഉണ്ട്. അത് ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു ദൃശ്യം എന്ന സിനിമ. ചിത്രത്തിൽ റാണി എന്ന കഥാപാത്രത്തെ അനശ്വരമാക്കി മീന. സിനിമയുടെ രണ്ടാം ഭാഗത്തിലും മീന ഇതേ കഥാപാത്രത്തെ വീണ്ടും മികച്ചതാക്കി.
ഇപ്പോൾ സിനിമയിലെത്തി 30 വർഷം പിന്നിട്ടിരിക്കുകയാണ് മീനാ. സിനിമയിലെത്തിയിട്ടു അല്ല, സിനിമയിൽ നായികയായി എത്തി 30 വർഷം പിന്നിട്ടിരിക്കുകയാണ് മീനാ. അതിനും മുൻപുതന്നെ താരം സിനിമയിൽ എത്തിയിട്ടുണ്ട്. ബാലതാരമായിട്ടാണ് താരം സിനിമയിലെത്തിയത്. താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത് നീലാഞ്ചൽ എന്ന ചിത്രത്തിനു വേണ്ടിയാണ്. മനവരളു എന്ന ചിത്രത്തിലായിരുന്നു മീന ആദ്യമായി നായികയായത്. ഒരു തെലുങ്ക് ചിത്രമായിരുന്നു ഇത്. നാഗാർജുന ആയിരുന്നു ചിത്രത്തിലെ നായകനായി എത്തിയത്.
View this post on Instagram
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മീന. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഈ വിശേഷതിന് താഴെയും നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ദൃശ്യം 2 സിനിമയുടെ തെലുങ്ക് പതിപ്പിൽ ആണ് താരം അവസാനമായി പറഞ്ഞത്. തിയേറ്ററുകൾ തുറക്കുന്നതോടെ ചിത്രം പ്രദർശനത്തിനെത്തും.