പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മീന.മലയാളത്തിലും തമിഴിലും തെലുങ്കിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന മീനയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു വിധി ഭർത്താവിന്റെ മരണമായിരുന്നു.ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീന ഭർത്താവിന്റെ മരണത്തെ കുറിച്ചും തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് എഴുതുന്നത് എപ്പോഴും സോഷ്യൽ മീഡിയ ആണ്. ഒരിക്കൽ ഞാനും എന്റെ ഭർത്താവും ഒരു വിദേശയാത്രയിൽ ആയിരുന്നപ്പോൾ എന്റെ ഭർത്താവിന്റെ അമ്മ ഞങ്ങളെ വിളിച്ചിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു. എന്താ ആന്റി ഒന്നുമില്ലല്ലോ എന്ത് പറ്റിയെന്നു ചോദിച്ചു. എന്റെ ഭർത്താവും ഫോൺ വാങ്ങി എന്താ അമ്മേ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെയോ ഞങ്ങൾ തമ്മിൽ യാത്രയ്ക്കിടയിൽ വഴക്കായി പിരിയാൻ പോകുന്നു എന്ന് കണ്ടു എന്ന് പറഞ്ഞു. ഞങ്ങൾ ഞെട്ടിപ്പോയി, വഴക്കോ എവിടെ എപ്പോൾ എന്നൊക്കെ ആയിരുന്നു ഞങ്ങൾ.
മീനയ്ക്കും സാഗറിനും ഇടയിൽ വഴക്ക് എന്നൊക്കെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വരുന്നത്. ഞങ്ങളും അതിലൂടെ ഒക്കെ കടന്നു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം എല്ലാവർക്കും ഷോക്കിങ് ആയിരുന്നു. ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിൽ നിന്നൊക്കെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഞങ്ങൾ വിചാരിച്ചത്. കരൾ മാറ്റൽ ശസ്ത്രക്രീയയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞങ്ങൾ. അതിന്റെ പ്രോസസ്സ് കുറെ ഡിലെ ആയി. ഒരു പിരീഡ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന് അത് താങ്ങാൻ പറ്റാതെ ആയി. ഞങ്ങൾക്ക് ഇതൊക്കെ പുതിയ കാര്യങ്ങൾ ആയിരുന്നു. എന്നിട്ടും ഞങ്ങൾ കുറെ ശ്രമിച്ചു നോക്കി. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങൾക്ക് കിട്ടിയില്ല. അദ്ദേഹം വളരെ ചെറുപ്പമായിരുന്നു, അത് തന്നെയാണ് എല്ലാവർക്കും ആ വാർത്ത അത്രയും വേദന നൽകാൻ കാരണം. ഞങ്ങൾ ഒരുപാട് സ്ഥലത്ത് ട്രൈ ചെയ്തിരുന്നു. യുഎസിലോ യുകെയിലോ പോകണോ എന്ന് വരെ ആലോചിച്ചു. ഇതേ ട്രീറ്റ്മെന്റ് മാത്രമേ അവിടെയും കിട്ടുള്ളു എന്ന് പറഞ്ഞത് കൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. അദ്ദേഹം ഇല്ലാത്ത ജീവിതം വളരെ മോശമായ അവസ്ഥയാണ്, ഇപ്പോഴും അങ്ങിനെ തന്നെയാണ്. പക്ഷെ എന്റെ ജോലിക്കും എന്റെ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുകയാണ്
സോഷ്യൽ മീഡിയയിൽ എപ്പോഴും എന്റെ രണ്ടാം വിവാഹം എന്ന് വാർത്ത വരും. ശരിക്കും എനിക്ക് അതിനൊക്കെ നന്ദിയാണ് സോഷ്യൽ മീഡിയയോട്. ആരുടെയൊക്കെയോ പേര് ചേർത്ത് പറയുന്നുണ്ട്, ഇടയ്ക്ക് ധനുഷിന്റെ പേര് പറഞ്ഞിരുന്നു. ധനുഷ് ഇപ്പോൾ സിംഗിൾ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ആയിരിക്കും ധനുഷിന്റെ പേര് വന്നത്. ഇൻഡസ്ട്രിയിൽ ഇങ്ങിനെ ഉള്ള സംസാരങ്ങൾ വന്നപ്പോൾ ഒരു സമയത്ത് ഞാൻ ആകെ വല്ലാതെ ആയിരുന്നു. എനിക്ക് നല്ല ദേഷ്യവും സങ്കടവും ഒക്കെ വന്നു. മീഡിയക്കാരെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ലതെ ആയി.