ബോളിവുഡ് താരമായ സുനില്‍ ഷെട്ടിയും മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിനായി അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഇവര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു. സെറ്റിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടത്. അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ് തുടങ്ങിയവരുടെ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ഇതിന് പിന്നാലെയായാണ് സുനില്‍ ഷെട്ടിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സുനില്‍ ഷെട്ടി അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍രെ പേരും ഇതായിരുന്നു താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു ഇത്. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നുമായി മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തെ മോഹന്‍ലാലിന്റെ സിനിമയിലും കാണുമ്ബോള്‍ അതെങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. പടച്ചട്ട അണിഞ്ഞുള്ള ചന്ത്രോത്ത് പണിക്കരുടെ ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും സി ജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സിനിമ എത്തുന്നുണ്ട്. തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. അയ്യായിരത്തിലധികം തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. തന്‍രെ സ്വപ്‌ന സിനിമയായാണ് പ്രിയദര്‍ശന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.