National

യേശു ഇന്ത്യയിലായിരുന്നുവെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു: ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ

ജയ്പൂര്‍: യേശു ഇന്ത്യയിലായിരുന്നുവെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. ജയ്പൂര്‍ സാഹിത്യോത്സവ വേദിയിലായിരുന്നു മന്‍മോഹന്‍ വൈദ്യയുടെ പരമാര്‍ശം.

- Advertisement -

ക്രിസ്ത്യന്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600ല്‍ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയന്‍ ജിയോര്‍ഡാനോ ബ്രൂണോയ്ക്ക് ഇന്ത്യയിലായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിത തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

സിസ്റ്റര്‍ നിവേദിത എഴുതാത്ത ഒരു കാര്യം ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. യേശുക്രിസ്തു ഇന്ത്യയില്‍ ആയിരുന്നെങ്കില്‍, ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല.

വ്യത്യസ്തമായതെന്തും ഉള്‍ക്കൊള്ളുന്നതായിരുന്നു ഭാരതത്തിന്റെ പൈതൃകം. ഭാരതത്തിലെ ഓരോ നിവാസിയും ‘ഹിന്ദു’ ആണെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തുറന്ന മനസ്സാണ് ഭാരതത്തിന്റെ സവിശേഷത.
ഭാരതം ഞങ്ങളുടെ പൈതൃകമാണ്.
ഇവിടെയുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും മതം മാറിയവരാണ്.

ഹിന്ദുക്കളായ ഞങ്ങള്‍ മതപരിവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല, അതിനാല്‍ ഇതേ വിശ്വാസം തന്നെ പിന്തുടരുകയാണെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

മതം മാറിയതിന് ശേഷവും ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ അവരുടെ പൂര്‍വ്വികനായി കണക്കാക്കുന്നത് രാമനെയാണ്.

അവര്‍ക്ക് അതിന് കഴിയുമെങ്കില്‍ ഇവിടെയുള്ള ആളുകള്‍ക്കും അത് ചെയ്യാന്‍ കഴിയും എന്നും വൈദ്യ പറഞ്ഞു.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആര്‍എസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട് എന്നും വൈദ്യ പറഞ്ഞു.

Abin Sunny

Recent Posts

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

35 mins ago

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് പറഞ്ഞു,മകൻ പന്ത്രണ്ട് വര്‍ഷം കൂടെ നിന്നു.ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സബിറ്റ ജോർജ്ജ്.ചക്കപ്പഴം എന്ന സീരീസിലൂടെ താരം കൂടുതൽ ജന ശ്രദ്ധ നേടിയത്.സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും…

59 mins ago

ജാസ്മിനുമായുള്ള ബന്ധം അങ്ങനെയാണ്,ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും .അവളോട് ഉള്ള ഇഷ്ടം സ്ട്രോങ്ങ് ആണ്

കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആണ് ഗബ്രി പുറത്തായത് തീർത്തും അപ്രതീക്ഷിതമായ എവിക്ഷനിൽ ഗബ്രി പുറത്തായതിന്റെ വേദനയിലാണന് സുഹൃത്തും സഹ…

2 hours ago

ജാസ്മിൻ പ്രണയിച്ചാലോ വിവാഹം കഴിച്ചാലോ എന്താണ് വിഷയം. എന്നെ വിവാഹം ക്ഷണിച്ചാൽ ഞാൻ പോകും.ആ കരച്ചിൽ ഒരു നാടകം അല്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രതീഷ് കുമാർ.ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായ രതീഷ് അടുത്തിടെ ഗസ്റ്റായി വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസം…

2 hours ago

10 പേർ കാണുന്നതുകൊണ്ട് ആർക്കാണ് ഹേ പ്രശ്നം. ഒരു വശത്ത് നിന്നുനോക്കി തുപ്പൽ ഇറക്കുന്നവർ തന്നെയാണ് ഇതൊക്കെ പറയുന്നത്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശരണ്യ ആനന്ദ്.കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനം നേരിടേണ്ടി വരുന്നുണ്ട്. ജിം വെയർ…

4 hours ago

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

15 hours ago