കേരളക്കര ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിവാഹവും വിവാഹമോചനവുമായിരുന്നു മഞ്ജുവാര്യരുടെ ദിലീപിന്റെയും. ആദ്യകാല മലയാള സിനിമയില്‍ തകര്‍ത്ത് അഭിനയിച്ച താരജോഡികള്‍ ജീവിതത്തിലും ഒന്നിച്ചതോടെ ആരാധകര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷം ആണ് ഉണ്ടായത്. എന്നാല്‍ ആ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. വൈകാതെ തന്നെ ഇവര്‍ക്കിടയിലേക്ക് പ്രശ്നങ്ങള്‍ ഉണ്ടായി തുടങ്ങി. അങ്ങനെ രണ്ടുപേരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ കാര്യം രണ്ടുപേരും വെളിപ്പെടുത്തിയില്ല. ഒടുവില്‍ ആരാധകര്‍ തന്നെ ഓരോ കാരണങ്ങള്‍ കണ്ടെത്തി തുടങ്ങി.
അമ്മയും അച്ഛനും വേര്‍പിരിഞ്ഞതോടെ മകള്‍ മീനാക്ഷി അച്ഛനൊപ്പം പോവുകയായിരുന്നു. ഇതിന് മഞ്ജുവും എതിര്‍പ്പൊന്നും പറഞ്ഞില്ല. പിന്നീട് ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ മഹാലക്ഷ്മി എന്നൊരു മകളും കൂടി ഉണ്ട് ഇവര്‍ക്ക്.
ഇപ്പോള്‍ വൈറലാകുന്നത് നടി മഞ്ജു വാര്യരുടെ ഒരു പഴയകാല പ്രസംഗമാണ്. ചിത്രം ഉദാഹരണം സുജാതയുടെ പ്രമോഷന് പരിപാടിക്കിടെ മഞ്ജു പറഞ്ഞ വാക്കുകളാണിവ.
ഇതില്‍ അമ്മ മകള്‍ ബന്ധത്തെക്കുറിച്ചു നടി പറയുന്നുണ്ട്. അച്ഛനെക്കാള്‍ മകളെക്കുറിച്ച് സ്വപ്നം കാണുന്നത് അമ്മയാണെന്ന് മഞ്ജു പറഞ്ഞിരുന്നു. പഴയ വീഡിയോ ഇപ്പോള്‍ ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കി എടുത്തിരിക്കുകയാണ്.