മികച്ച നടി, നർത്തകി എന്നതിലുപരി മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗം എന്ന തരത്തിലുള്ള സ്നേഹവും വാത്സല്യവുമാണ് മഞ്ജുവിന് നൽകുന്നത്. തൊട്ടതെല്ലാം പൊന്നാക്കുക എന്ന മലയാള ചൊല്ലിനെ ശെരിവെക്കുന്ന തരത്തിലുള്ള പ്രകടനമാണ് മഞ്ജു കുറച്ചു നാളായി കാഴ്ച വെക്കുന്നത്. ഇപ്പോൾ മഞ്ജു വാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മധുവിന്റെ കന്നി സംവിധാന സംരംഭമാണിത്.
മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ലളിതം സുന്ദരത്തില്‍ ബിജുമേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ഒരു സിനിമ എന്നതിലുപരി തനിക്ക് വ്യക്തിപരമായി ഒരുപാടു അടുപ്പംകൂടിയുള്ള സിനിമയാണ് ഇതെന്ന് മഞ്ജു ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ വ്യകതമാക്കുന്നു.
സഹോദരന്റെ സംവിധാനം അതിലുപരി എന്റെ നിർമാണവും പിന്നെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ബിജു മേനോനും ഒന്നിക്കുന്നു അങനെ വളരെയധിയകം പ്രേത്യേകതകൾ നിറഞ്ഞ ഒരു സിനിമയാണ് ഇത് എന്നും മഞ്ജു വ്യെക്തമാക്കുന്നു.