ഹാസ്യ പരമ്പരകളിലൂടെയും, സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് മഞ്ജു. റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ശ്രദ്ധ നേടുന്നത്. വളരെ സ്വാഭാവികതയോടെ ഉള്ള ഹാസ്യ രംഗങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ മഞ്ജുവിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതു കൊണ്ടു തന്നെ പ്രേക്ഷകർക്ക് എല്ലാം വളരെ പെട്ടെന്ന് പ്രിയപ്പെട്ടവളായി താരം. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ രീതിയിൽ തൻ്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.
എൻറെ റീത്താമ്മ. പതിനെട്ടാമത്തെ വയസ്സിൽ ആണ് കല്യാണം കഴിയുന്നത്. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടിയ അവസ്ഥയായിരുന്നു. ദാരിദ്ര്യത്തിൽ നിന്നും കൂടുതൽ ദാരിദ്ര്യത്തിലേക്ക് ആണ് വീണത്. പല അനുഭവങ്ങളും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ വയറ്റിൽ ഉണ്ടായിരുന്ന സമയത്ത് കഴിക്കാൻ പോലുമില്ലാത്ത അവസ്ഥയായിരുന്നു.
അവസാനം വിശപ്പ് സഹിക്കാതായപ്പോള് എവിടുന്നോ കിട്ടിയ വഴക്ക അടുപ്പിലിട്ടു ചുട്ടുതിന്നു. ഒരുങ്ങി നടക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അന്നൊന്നും അതിനുള്ള പാങ്ങ് എൻറെ പപ്പയ്ക്ക് ഇല്ല. ഇതിനൊക്കെ ഇടയിൽ മെഷീൻ ചവിട്ടി, പപ്പ കൊണ്ട് കൊടുക്കുന്നതിൽ നിന്ന് മിച്ചം വച്ചു മുണ്ടു മുറുക്കിയുടുത്തു രണ്ടു മക്കളെ വളർത്തി പഠിപ്പിച്ച് ആണ് കല്യാണം കഴിപ്പിച്ചത്. ഇപ്പോഴും ഫ്രീ അല്ല പാവം. ഞാനും എൻറെ ആങ്ങളയും കുരുത്തം കെട്ട രണ്ട് പ്രോടക്ടുകൾ കൊടുത്തിട്ടുണ്ട്. ഇപ്പോ അതുങ്ങളെ നോക്കി ഇരിപ്പാണ്. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം ഇവർക്കും കൂടിയാണ്.
ആഗ്രഹങ്ങൾ, കൊതികൾ, കാണാത്ത കാഴ്ചകൾ, കൊതിയുള്ള ഡ്രസ്സുകൾ എല്ലാം കൊടുക്കണം. ഇപ്പോൾ എൻറെ അമ്മച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മയ്ക്ക്. അതും ഈ വർഷം സാധിച്ചു കൊടുക്കും. ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അല്ലേ നമ്മൾ മക്കൾ. ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്നേഹം. സാമൂഹ്യ മാധ്യമങ്ങളിലും പുറത്തു ഒരുപാട് ആരാധകരുള്ള താരവുമാണ് മഞ്ജു.