Film News

ഇനി ഒരിക്കലും നടക്കുവാനാകില്ലെന്ന് കരുതിയതാണ്, ജീവിതത്തിൽ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മഞ്ജിമ

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ, പിന്നീട് വളർന്നു തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി മാറുവാൻ മഞ്ജിമയ്ക്ക് കഴിഞ്ഞു. കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പ്രിയം എന്നിങ്ങന നിരവധി ചിത്രങ്ങളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട മഞ്ജിമയെ പിന്നീട് കാണുന്നത് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ നായികയായി വടക്കൻ സെൽഫിയിൽ ആയിരുന്നു. മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമ പിന്നെ ചുരുങ്ങിയായ സമയം കൊണ്ടണ് തമിഴിലും തെലുങ്കിൽം പ്രശസ്തയായി മാറിയത്.

- Advertisement -

മലയാളി താരങ്ങൾക്ക് അന്യഭാഷ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. 2015 ൽ വടക്കൻ സെൽഫിയിൽ പ്രത്യക്ഷപ്പെട്ട മഞ്ജിമിയെ പിന്നീട് എല്ലാവരും കാണുന്നത് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 2019 ലാണ്. അതും മറ്റൊരു നിവിൻ പോളി ചിത്രത്തിലൂടെയായിരുന്നു. മിഖായേൽ എന്ന ചിത്രവും മഞ്ജിമയുടെ ജീവിതവും തമ്മിൽ ഒരു ചെറിയ ബന്ധുണ്ട്. ആ ചിത്രത്തിലെ ഒരു രംഗത്ത് കാണുന്ന ഒരു അവസ്ഥയിലൂടെ താരം കടന്നു പോയിട്ടുണ്ട്. ജീവിതത്തിൽ ഭയത്തിന്റെ കയ്പ്പ് നീര് കുടിച്ച നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ട്വിറ്ററിലൂടെയാണ് ജീവിതത്തിൽ താൻ അനുഭവിച്ച വേദനയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

മഞ്ജിമയുടെ കാലിന് ഒരു മേജർ സർജറി നടന്നിരുന്നു. പഴയതു പോലെ തനിയ്ക്ക് നടക്കാൻ പറ്റുമോ എന്നുവരെ താൻ ഭയന്നിരുന്നു. . മുന്‍പും പല താരങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് പോയെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് തനിക്ക് അത് നേരിടേണ്ടി വന്നപ്പോഴായിരുന്നു. പിന്നീട് അങ്ങോട്ടുണ്ടായത് ഭയം കൊണ്ടുളള നാളുകളായിരുന്നെന്നും മഞ്ജിമ ട്വീറ്റ് ചെയ്തു.ഇനി പഴയതു പോലെ നൃത്തം ചെയ്യാൻ പറ്റുമോ എന്നുള്ള ചിന്തയായിരുന്നു തനിയ്ക്ക്. ഇല്ലെന്ന് തന്നെ ഒരു വേളയിൽ താൻ വിശ്വസിച്ചിരുന്നു.

പിന്നീട് അങ്ങോട്ട് ഭയംകൊണ്ട് മൂടിയ ദിവസങ്ങളായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലു തനിയ്ക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഒടുവിൽ തനിയ്ക്ക് അത്മവിശ്വാസം ലഭിച്ചത് തന്റെ ഡയറക്ടറുടെ ഫോൺ കോളിൽ നിന്നാണ്.രോഗമുക്തിയിലേക്കുള്ള നാളുകളില്‍ സിനിമ ചെയ്യാം എന്ന് അദ്ദേഹം തനിയ്ക്ക് ഉറപ്പു നല്‍കി. ഷൂട്ടിങ് ആരംഭിച്ച ദിവസം തന്നെ തന്റെ ശക്തി തിരിച്ചറിഞ്ഞു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും താങ്ങായി നിന്നിരുന്നു . നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരമൊരുക്കി. ക്ഷീണം തോന്നിയിരുന്നെങ്കിലും തന്നെ ഏൽപ്പിച്ച ജോലികൾ കൃത്യമായി തന്നെ ചെയ്തു. കാലുകള്‍ ബലപ്പെട്ടു, പിന്നീട് ആത്മവിശ്വാസം വര്‍ധിച്ചു- മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

4 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

5 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

6 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

7 hours ago