മലയാളസിനിമയ്ക്ക് പകരം വെക്കാനില്ലാത്ത അതുല്യ നടന് ആണ് കുതിരവട്ടം പപ്പു. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇന്നും തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കുക തന്നെയാണ് ഈ നടന് . പപ്പു ചെയ്ത സിനിമയിലെ നിരവധി കഥാപാത്രം ഇന്നും പ്രേക്ഷകര്‍ കാണാറുണ്ട്.
പപ്പുവിനൊപ്പം പ്രവര്‍ത്തിച്ചവരും അതുപോലെ ആരാധകരെല്ലാം അദ്ദേഹത്തെക്കുറിച്ച് ഇന്നും സംസാരിക്കാറുണ്ട്. ഈ അടുത്തു നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു ഒരു വേദിയില്‍ വെച്ച് പപ്പുവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മണിയന്‍പിള്ള രാജുവിനൊപ്പം നിരവധി സിനിമകളില്‍ പപ്പു എത്തിയിരുന്നു.
‘വെള്ളാനകളുടെ നാട് എന്ന സിനിമക്ക് ശരിയായ സ്ക്രിപ്റ്റ് പോലും ഇല്ലായിരുന്നു അന്ന്. ആ താമരശ്ശേരി ചൊരം എന്ന ഡയലോഗ് അദ്ദേഹം പറഞ്ഞത് ഇന്നും മനസിലുണ്ട്. ഇന്നും ഞങ്ങളുടെ സംഭാഷണങ്ങളില്‍ പ്രിയന് (സംവിധായകന് പ്രിയദര്ശന്) പറയും ‘അയ്യോ ഈ കഥാപാത്രം ചെയ്യാന്‍ പപ്പു ചേട്ടന് ഇല്ലാലോ’. മലയാളം സിനിമ രംഗത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഇന്നും ഒഴിഞ്ഞു കിടക്കുക തന്നെയാണ്,’ മണിയന്‍പിള്ള പറഞ്ഞു.
നടി ശോഭനയും അദ്ദേഹത്തിനൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. പപ്പുവിനൊപ്പം നിരവധി സിനിമകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും നമ്മുടെ മനസ്സില്‍ ദൃഢം ആണെന്ന് ശോഭന പറഞ്ഞു. പപ്പുവിന്റെ മകനും നടനുമായി ബിനുവും ഈ പരിപാടിയില്‍ എത്തിയിരുന്നു.