Kerala News

വിദേശ വനിത കൊല്ലപ്പെട്ട കേസിലെ സാക്ഷിക്കെതിരെ വധഭീഷണി; പ്രതി പിടിയില്‍

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആളെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിനവിള പുത്തന്‍വീട്ടില്‍ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.

- Advertisement -

വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്രതികളുടെ ബന്ധുവാണ് ജയപാലന്‍ എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കേസില്‍ സാക്ഷിയായ വ്യക്തിയുടെ സുഹൃത്തുക്കളോട് ഈ വരുന്ന ഒന്നാം തീയതി വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി കേസ് വിളിക്കുമെന്നും നിലവില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് കുറ്റം കെട്ടി ചമച്ചത് ആണെന്ന് പറയണമെന്നും ജയപാലന്‍ പറഞ്ഞു. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സാക്ഷിയെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടിയുണ്ടായിരിക്കുന്നത്.

2018 ഏപ്രില്‍ 20 നാണ് ലിത്വാനിയ സ്വദേശിനിയുടെ മൃതദേഹം പനതുറയ്ക്ക് സമീപം കണ്ടെത്തുന്നത്. സംഭവത്തില്‍ ഉമേഷ്, ഉദയന്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിചാരണ നടക്കാന്‍ പോകുന്നതിനിടയിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരിക്കുന്നത്.

 

Rathi VK

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

33 mins ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

44 mins ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

1 hour ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

1 hour ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

2 hours ago