World

സമ്പാദിക്കുന്നതെല്ലാം ഭാര്യ പള്ളിക്ക് ദാനം ചെയ്തു; രോഷാകുലനായ ഭര്‍ത്താവ് പള്ളിക്ക് തീയിട്ടു

താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 26നാണ് പള്ളിക്ക് തീയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

മുപ്പത്താറ് വയസുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തില്‍ സജീവമാണ്. കിട്ടുന്ന പണം മുഴുവന്‍ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ രീതി. രാപകലില്ലാതെ അധ്വാനിച്ച് ഭര്‍ത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു. ഇതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഇയാള്‍ പലവട്ടം വഴക്കിട്ടിരുന്നു. നിരവധി തവണ ഭാര്യയെ വിലക്കിയെങ്കിലും പള്ളിയിലേക്ക് പണം നല്‍കുന്നത് അവര്‍ തുടര്‍ന്നു.

സംഭവ ദിവസവും ഇതേപറ്റി ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാള്‍ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു. പാര്‍ഗോലോവോയിലെ സെന്റ് ബേസില്‍ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാള്‍ തീയിട്ടത്. പള്ളിയുടെ മേല്‍ക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ തീ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഇടവകക്കാര്‍ ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

 

Rathi VK

Share
Published by
Rathi VK
Tags: churchrussia

Recent Posts

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

2 hours ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

3 hours ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

13 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

17 hours ago