മുംബൈ: 32-കാരിയെ കൊന്ന് കഷണങ്ങളാക്കി വെട്ടിനുറുക്കി കുക്കറില്‍ വേവിച്ചു 56 കാരന്. സരസ്വതി വൈദ്യ എന്ന യുവതിയെയാണ് കൂടെ താമസിച്ചിരുന്ന 56-കാരന് ക്രൂരമായി കൊല ചെയ്തത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ 56-കാരന് മനോജ് സഹാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ മീരാ റോഡില്‍ ആണ് ഞെട്ടിക്കുന്ന അരുംകൊല നടന്നത്. സരസ്വതി വൈദ്യയും പ്രതിയായ മനോജ് സഹാനിയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.
ഇവര്‍ താമസിച്ച ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് അറിഞ്ഞത്.
സരസ്വതിയെ കൊന്ന് കഷ്ണങ്ങളാക്കി ചിലത് പുറത്ത് ഉപേക്ഷിക്കുകയും കുറച്ച് ഭാഗം കുക്കറില്‍ വേവിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ചാണ് ശരീരം മുറിച്ചത്.
സരസ്വതിയുടെ 13 ശരീര ഭാഗങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍.
എന്നാല്‍ ഇവര്‍ താമസിച്ച ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് നടത്തിയ പരിശോധനയില്‍ നിന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
സരസ്വതിയുടെ മറ്റ് ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ഇരയാക്കപ്പെട്ട കൊലയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.