കൊല്ലം കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു.
യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും കെപിസിസി നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.