കൊച്ചി കുമ്പളം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാള്ച രാവിലെയാണ് പഞ്ചായത്ത് ഓഫിസിന്റെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുന്നില്‍ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി രഞ്ജിത്ത് സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രഞ്ജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്.