അഞ്ചാം നിലയിലെ ഫ്ളാറ്റിന്റെ ജനലിലൂടെ തെറിച്ചുവീണ രണ്ടു വയസുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. ചൊവ്വാഴ്ച സെജിയാങ് പ്രവിശ്യയിലെ ടോങ്സിയാങ്ങിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ട്വിറ്ററില്‍ പങ്കുവച്ചു.
ഷെന്‍ ഡോങ്(31) എന്ന യുവാവ് ഫോണിലൂടെ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ഒരു വലിയ ശബ്ദം കേള്‍ക്കുന്നത്. അഞ്ചാം നിലയില്‍ നിന്ന് രണ്ട് വയസുകാരി വീഴുന്ന ശബ്ദമാണ് കേട്ടത്. ഞെട്ടിത്തരിച്ച ഷെങ് ഫോണ്‍ വലിച്ചെറിഞ്ഞ് കുട്ടിയെ രക്ഷിക്കാനായി കെട്ടിടത്തിന് അടുത്തേക്ക് ഓടി. ഈ സമയം ഒരു യുവതിയും കൂടെയുണ്ടായിരുന്നു. ഇരുകൈകളും നീട്ടി മുകളിലേക്ക് നോക്കി നില്ക്കുന്ന ഷെങിന്റെ കൈകളിലേക്ക് തന്നെ കുട്ടി വീഴുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് കുഞ്ഞിന്റെ കാലുകള്‍ക്കും ശ്വാസകോശത്തിനും പരുക്കേറ്റിരുന്നു. ഇപ്പോള്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വിഡിയോ വളരെ പെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി. 139,000-ലധികം ലൈക്കുകളാണ് വിഡിയോക്ക് ലഭിച്ചത്. ‘യഥാര്‍ഥ ഹീറോകള്‍ സിനിമയില്‍ മാത്രമല്ല, ഈ ലോകത്തുമുണ്ട്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഇതിഹാസ ക്യാച്ച്! ആ രണ്ടുപേര്‍ക്കും ഒരു മെഡല്‍ കൊടുക്കൂ’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517) July 22, 2022