പാമ്പിനെ കൈയ്യിലെടുത്ത് കൊഞ്ചിച്ച് മമ്ത മോഹൻദാസ്, ഒറിജിനൽ പാമ്പ് ആണോ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി വീഡിയോ പുറത്തുവിട്ടത് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്ത. ഇപ്പൊൾ നടി മംമ്ത മോഹൻദാസ് പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പാമ്പിനെ കൊഞ്ചിക്കുകയാണ് നടി വീഡിയോയിൽ. വീഡിയോയ്ക്ക് ഒരു അടിക്കുറിപ്പും താരം കുറിച്ചിട്ടുണ്ട്. മിക്ക ദിവസവും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യം അല്ലായിരുന്നോ? അതെ അവൾ യഥാർത്ഥ പാമ്പ് തന്നെ, അല്ല പിന്നെ ഞാനാരാ മോൾ. താരം പറഞ്ഞു.

ഫോട്ടോ ഷൂട്ടിനിടെ അണിയറയിൽ നടന്ന കാര്യങ്ങളുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഒരുപാടു പേർ ഇത് യഥാർത്ഥ പാമ്പ് തന്നെയാണോ എന്ന് ചോദിച്ചു വന്നിരുന്നതായി മംമ്ത പറഞ്ഞു. ആൾക്കാരുടെ സംശയം തീർക്കുന്നതിനായി ആണ് ഞാൻ വീഡിയോ പങ്കുവെക്കുന്നത്. താരം പറഞ്ഞു.

മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മലയാളത്തിൽ അരങ്ങേറിയത്. പ്രമുഖ സംവിധായകനായ ഹരിഹരൻ്റെ ചിത്രമായിരുന്നു അത്. ചിത്രത്തിൽ മമ്തയുടെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അധികം വൈകാതെ തന്നെ താരത്തിന് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറാൻ സാധിച്ചു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് ലഭിച്ച ഏറ്റവും മികച്ച വേഷങ്ങൾ എല്ലാം തന്നെ മലയാളത്തിൽ നിന്നും ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മികച്ച ഒരു ഗായിക കൂടിയാണ് നടി. ഒരു തെലുഗു ചിത്രത്തിനുബവേണ്ടിയാണ് നടി ആദ്യമായി ഗാനമാലപിച്ചത്. വിജയ് നായകനായ വില്ലു എന്ന ചിത്രത്തിലെ ഡാഡി മമ്മി വീട്ടിൽ ഇല്ലൈ എന്ന ഗാനം തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ചിരുന്നു. ഫോറൻസിക് ആണ് നടി അവസാനമായി അഭിനയിച്ച മലയാള ചിത്രം. മമ്മൂട്ടി ചിത്രമായ ബിലാലിലും താരം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.