ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മമ്മൂട്ടി പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളായിരിക്കും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ ഭരിക്കുന്നത്.
അത്തരത്തില്‍ ഇപ്പോഴിത മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
വീണ്ടും ചെറുപ്പമായിട്ടാണ് മമ്മൂട്ടി പുതിയ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഈ മൊതലിന് 72 വയസ്സ് അല്ല, 27 വയസ്സാണ് എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.
പ്രായം വയ്ക്കാത്ത എന്തോ പ്രതിഭാസമാണ് ഈ മൊതല് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ് ചിത്രങ്ങള്‍.