Film News

അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങി സൂക്ഷിക്കുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യ !

നമ്മുടെ രാജ്യത്തിൻറെ അവസ്ഥ നമ്മൾ കരുതുന്നതിലും ഗുരുതരമാണ്. പക്ഷെ അനാവശ്യ ഭീതി അപകടം വരുത്തിവക്കും. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങി സൂക്ഷിക്കുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. നാം ഒന്നും തന്നെ അനാവശ്യമായി വാങ്ങി കൂട്ടേണ്ട ആവശ്യം നിലവില്‍ ഇല്ല എന്നും എന്നാല്‍ ഇത് മറ്റു പലര്‍ക്കുമത് ഇല്ലാതാകുമെന്നും അതുകൊണ്ട് തന്നെ വേണ്ടതു മാത്രം കരുതി വെയ്ക്കു എന്നും താരം ലേഖനത്തിലൂടെ വ്യക്തമാക്കി.

- Advertisement -

താരത്തിന്റെ ലേഖനത്തിലൂടെ

രണ്ടാഴ്ച മുന്‍പ് ഷൂട്ടിംഗ് നിര്‍ത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിര്‍ബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികള്‍ തന്നെയാണ്. നമ്മുടെ നിയമങ്ങള്‍ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തു നില്‍ക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാന്‍ അനുവദിക്കാതെ, പുറത്തുനിര്‍ത്തി കൊല്ലുന്നു എന്നു കരുതിയാല്‍ മതി.

ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനു വേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധര്‍ പറയുമ്ബോള്‍ നാം അനുസരിക്കണം. അവര്‍ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിര്‍ദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സര്‍ക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാല്‍, അതു പറയുന്നതിനു കാലവും സമയവുമുണ്ട്.

രോഗമുണ്ടെന്നു സംശയിക്കുന്നവരോടും രോഗികളോടും നിര്‍ബന്ധപൂര്‍വം അകത്തിരിക്കാന്‍ പറയുമ്ബോള്‍ അവര്‍ പുറത്തിറങ്ങുന്നതു സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണു തുറക്കുന്നത്. ഇതു ചെയ്യുന്നവര്‍ക്കൊന്നും പറ്റില്ലായിരിക്കും. പക്ഷേ, അവരുടെ സാന്നിധ്യത്തിലൂടെ പലര്‍ക്കും ജീവന്‍തന്നെ നഷ്ടമായേക്കാം. അകത്തിരിക്കേണ്ടവര്‍ പുറത്തുപോകുമ്ബോള്‍ വഴി തുറക്കുന്നതു മഹാമാരിയിലേക്കു തന്നെയാണ്.

വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്ബോള്‍ മറ്റു പലര്‍ക്കുമത് ഇല്ലാതാകും. സത്യത്തില്‍ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതല്‍ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആര്‍ഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുകയാണ്.

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച്‌ ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ കൂടുതല്‍ അവര്‍ക്ക് എന്തൊക്കെ വേണമെന്നു നോക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താല്‍ എല്ലാവര്‍ക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും.

ഫോണ്‍, ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ പല മാര്‍ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച്‌ നമ്മുടെ വിട്ടുപോയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതല്‍ അറിയാനുള്ള സമയം. ഇതെല്ലാം ചെയ്യുമ്ബോഴും അകത്തിരിക്കുമ്ബോഴും എനിക്ക് പുറത്തു നില്‍ക്കേണ്ടി വരുന്നവരെ ഓര്‍ക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ. അവരെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്ന കാഴ്ചകള്‍ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവര്‍ക്കുള്ള പ്രാര്‍ഥനകൂടിയാണ്.

മുന്‍പൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാന്‍ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓര്‍ക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനില്‍ക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സര്‍ക്കാരുകള്‍ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ.

Athul

Recent Posts

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

9 mins ago

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള…

28 mins ago

റോബിൻ,‍ അഖിൽ മാരാരെ പൊക്കി നടന്നവര്‍ക്ക് ജാസ്മിൻ ചന്ത വസന്തി ആവും.ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ

ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു ആണ് ആയിരുന്നു…

1 hour ago

പ്രണയത്തകർച്ച എന്നെ വളരെയധികം ബാധിച്ചു.എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നു.അപ്പോൾ ദൈവം തന്ന സമ്മാനം.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിലീപ്.തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് താരം മനസ് തുറക്കുകയാണ്.'പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും.…

2 hours ago

ചന്ത സംസ്‍കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ്.ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്.…

4 hours ago

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്.ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ

ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…

5 hours ago