മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രേധേയായ താരമാണ് പ്രിയങ്ക നായർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് പ്രിയങ്കാ. വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രിയങ്കാ നായര്‍ അഭിനയിച്ചിരുന്നു. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പ്രിയങ്കാ നായര്‍ സിനിമയില്‍ തിളങ്ങിയത്.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തനിക്ക് കംഫര്‍ട്ട് ആയിട്ടുളള ടീമിനൊപ്പം മാത്രമേ ജോലി ചെയ്യാറൂളളു എന്ന് നടി തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്കാ നായര്‍ ഇക്കാര്യം പറഞ്ഞത്. താനൊരു പ്രോബ്ലം മേക്കര്‍ അല്ലെന്നും എന്നെ അങ്ങനെ കാണണ്ട എന്നും നടി പറയുന്നു. ഒരു സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്ത്തപ്പെട്ടില്ലെന്നും എനിക്ക് സ്ട്രോങ്ങായ കഥാപാത്രങ്ങള്‍ രണ്ട് ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്കാ നായര്‍ പറഞ്ഞു
‘സ്ത്രീ ആയതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന, അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്പെക്ട് ഉണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുളളൂ. പിന്നെ എന്റെ രീതി ഇങ്ങനെയാണ്.
കഥ കേള്‍ക്കുമ്ബോള്‍ തന്നെ ടീമിനെ നോക്കും. ഒകെയാണെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥയോടെ ചെയ്യും. ഓവര്‍ സ്ട്രെസില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല. ഹാപ്പി ആയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ആളാണ്. കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയങ്കാ നായര്‍ പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…
ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…
മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…
മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…
മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…