മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ ആണെങ്കിലും ഇന്ത്യ മുഴുവൻ ആരാധകരുണ്ട് മമ്മൂട്ടിക്ക്.
ബോളിവുഡ് താരങ്ങൾക്കിടയിൽ പോലും മമ്മൂട്ടിക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വിശേഷം സോഷ്യൽ മീഡിയയിൽ എത്തിയാൽ അത് വൈറൽ ആകാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തീപോലെ പടർന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ. മമ്മൂട്ടി തന്നെ പങ്കുവച്ച ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇങ്ങേര് ചെറുപ്പക്കാർക്ക് ഭീഷണി ആകുമല്ലോ എന്നാണ് ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയ സ്നേഹത്തോടെ ചോദിക്കുന്നത്.
പ്രായം കൂടും തോറും ചുള്ളൻ ആവുകയാണല്ലോ എന്നാണ് ചില ആരാധകർ പറയുന്നത്. മലയാള സിനിമയുടെ യഥാർത്ഥ യൂത്തൻ ഇതാണ് എന്നാണ് ചില ആരാധകർ പറയുന്നത്.
എന്തായാലും സോഷ്യൽ മീഡിയയിൽ തീപോലെ പടർന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രങ്ങൾ. അതേസമയം നിരവധി ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്.
കാതൽ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്.