കൊറോണ രോഗഭീതിയിൽ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്, കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോയിട്ട് നമുക്ക് ഒന്ന് സമാധാനമായിട്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇന്ന് ഇവിടെ നിലനിൽക്കുന്നത്. ഇ സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂളുകൾ തുറക്കാതെതന്നെ ക്ലാസുകൾ ഓൺലൈനായി ചെയ്യാനാണ് സർക്കാർ തീരുമാനം അത് അനുസരിച്ച് ഇന്നലെ ക്ലാസുകൾ തുടങ്ങുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ സംസാരം ഇന്നലെ ഓൺലൈൻ ക്ലാസ് എടുത്ത ടീച്ചറിനെ കുറിച്ചാണ്… ഏവരും ടീച്ചറിനെ പ്രശംസിച്ച് പോസ്റ്റ് ഇടുകയാണ് തങ്കുപ്പൂച്ചയുടേയും മിട്ടുപ്പൂച്ചയുടേയും കഥ പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറായി മാറിയിരിക്കുകയാണ് സായി ശ്വേത. സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ പദ്ധതിയുടെ ഭാഗമായാണ് ടീച്ചര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രസകരമായി ക്ലാസ് എടുത്തത്. ഇത് ഹിറ്റായതോടെ അധ്യാപികയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. സായി ശ്വേത ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു എന്ന് പറയുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്.
പലര്‍ക്കും ക്ലാസ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ ക്ലാസെടുക്കാന്‍ പോയപ്പോള്‍ തകര്‍ന്നു പോയി എന്നുമാണ് മിഥുന് ഫേയ്സ്ബുക്കില്‍ കുറിക്കുന്നത്.
മിഥുന് മാനുവല്‍ തോമസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
‘അധ്യാപകന് ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന് ക്ലാസ്സുകളില്‍ അടക്കം.. !! ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം.. !!’