നടിയായും സഹനടിയായുമെല്ലാം വേഷമിട്ടിട്ടുള്ള താരമാണ് മാളവിക മേനോന്. ഈ അടുത്ത് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും, മമ്മൂട്ടി ചിത്രം സിബിഐ 5 ലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകനെ കുറിച്ചാണ് മാളിക തുറന്നുപറയുന്നത്.
പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും അപ്പുറമാണ് ആളുടെ കാര്യം. രാവിലെ എഴുന്നേറ്റ് ഉറങ്ങുന്നതുവരെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാം വഴി മെസ്സേജ് അയച്ചു കൊണ്ടിരിക്കും . ഇയാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നിയെന്നും മാളവിക പറയുന്നു.
എനിക്ക് മെസ്സേജ് അയക്കുന്നതിനൊപ്പം തന്നെ ഞാന്‍ ടാഗ് ചെയ്യുന്നേ എന്റെ പ്രിയപ്പെട്ടവര്‍ക്ക് മെസ്സേജ് അയച്ച് അവരെയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇനി മേലാല്‍ മാളവികയുടെ അടുത്ത് ഇടപഴകരുത് എന്നൊക്കെ പറയും. അവരത് എന്നോട് വന്ന് പറയും
അവസാനം ഞാന്‍ അയാളെ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യും. അപ്പോള്‍ മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരും. അതും ഞാന്‍ ബ്ലോക്ക് ചെയ്യും. അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളില്‍ നിന്ന് ആയി മെസേജ് വരാന്‍ തുടങ്ങിയതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. അയാള്‍ അയക്കുന്നത് അയച്ചോട്ടെ നടി പറഞ്ഞു.