Film News

മാമിയുടെ ഒരേയൊരു മാമാട്ടി; മഹാലക്ഷ്മിക്ക് ജന്മദിനാശംസകള്‍ അറിയിച്ച് നാത്തൂന്‍

ഇന്നാണ് ദിലീപിന്റെ കാവ്യ മാധവന്റെ മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനം. കഴിഞ്ഞദിവസം തൊട്ടുതന്നെ താരപുത്രിക്ക് വേണ്ടിയുള്ള പിറന്നാള്‍ സമ്മാനം ആരാധകര്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്. മഹാലക്ഷ്മിയുടെ കഴിഞ്ഞ പിറന്നാളും വലിയ ആഘോഷത്തോട് കൂടിത്തന്നെയായിരുന്നു നടത്തിയത്. മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് രാത്രിയോടെയാണ് തുടങ്ങുക എന്ന റിപ്പോര്‍ട്ട് ഫാന്‍സ് ഗ്രൂപ്പിലൂടെ പുറത്തുവന്നിരുന്നു. ഈ കുഞ്ഞുതാരത്തിന് സോഷ്യല്‍ മീഡിയ വഴി പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍. താരപുത്രിയുടെ വിവിധ ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

- Advertisement -


ഇപ്പോഴിതാ കാവ്യയുടെ ഒരേയൊരു നാത്തൂന്‍ പങ്കിട്ട ചിത്രവും അതിനുള്ള ക്യാപ്ഷനും ആണ് വൈറലായി മാറുന്നത്. അപൂര്‍വ്വമായി മാത്രമേ താര പുത്രിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ റിയ പങ്കിട്ട ചിത്രം ശ്രദ്ധേയമായി. മാമിയുടെ ഒരേയൊരു മാമാട്ടി, എന്റെ കുഞ്ഞിപ്പെണ്ണ് എന്ന ക്യാപ്ഷനോടെയാണ് മനോഹരചിത്രം റിയ പങ്കിട്ടത്. എന്റെ കുഞ്ഞിപ്പെണ്ണ്. ഇന്ന് ഞങ്ങള്‍ നിനക്കായി ആഘോഷിക്കുന്നു..ലോകത്തിലെ എല്ലാ സന്തോഷവും ഞങ്ങള്‍ നിനക്ക് വേണ്ടി ആശംസിക്കുന്നു. എന്നും റിയ കുറിച്ചു. മാമിയുടെ ഏക മാമാട്ടി. ജന്മദിനാശംസകള്‍ കുഞ്ഞേ .. ദൈവം അനുഗ്രഹിക്കട്ടെ എന്നും റിയ പോസ്റ്റിലൂടെ പറയുന്നു.

റിയയുടെ പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ഒരു ചിത്രം ആണ് റിയ പോസ്റ്റിനൊപ്പം വെച്ചത്. പിന്നാലെ ആരാധകരും താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തി.

നേരത്തെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത്.

Anusha

Recent Posts

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

17 mins ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

33 mins ago

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

2 hours ago

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

7 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

8 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

11 hours ago