ഇന്നാണ് ദിലീപിന്റെ കാവ്യ മാധവന്റെ മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനം. കഴിഞ്ഞദിവസം തൊട്ടുതന്നെ താരപുത്രിക്ക് വേണ്ടിയുള്ള പിറന്നാള്‍ സമ്മാനം ആരാധകര്‍ ഒരുക്കി കൊണ്ടിരിക്കുകയാണ്. മഹാലക്ഷ്മിയുടെ കഴിഞ്ഞ പിറന്നാളും വലിയ ആഘോഷത്തോട് കൂടിത്തന്നെയായിരുന്നു നടത്തിയത്. മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് രാത്രിയോടെയാണ് തുടങ്ങുക എന്ന റിപ്പോര്‍ട്ട് ഫാന്‍സ് ഗ്രൂപ്പിലൂടെ പുറത്തുവന്നിരുന്നു. ഈ കുഞ്ഞുതാരത്തിന് സോഷ്യല്‍ മീഡിയ വഴി പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ടിരിക്കുകയാണ് ആരാധകര്‍. താരപുത്രിയുടെ വിവിധ ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇപ്പോഴിതാ കാവ്യയുടെ ഒരേയൊരു നാത്തൂന് പങ്കിട്ട ചിത്രവും അതിനുള്ള ക്യാപ്ഷനും ആണ് വൈറലായി മാറുന്നത്. അപൂര്‍വ്വമായി മാത്രമേ താര പുത്രിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ റിയ പങ്കിട്ട ചിത്രം ശ്രദ്ധേയമായി. മാമിയുടെ ഒരേയൊരു മാമാട്ടി, എന്റെ കുഞ്ഞിപ്പെണ്ണ് എന്ന ക്യാപ്ഷനോടെയാണ് മനോഹരചിത്രം റിയ പങ്കിട്ടത്. എന്റെ കുഞ്ഞിപ്പെണ്ണ്. ഇന്ന് ഞങ്ങള്‍ നിനക്കായി ആഘോഷിക്കുന്നു..ലോകത്തിലെ എല്ലാ സന്തോഷവും ഞങ്ങള്‍ നിനക്ക് വേണ്ടി ആശംസിക്കുന്നു. എന്നും റിയ കുറിച്ചു. മാമിയുടെ ഏക മാമാട്ടി. ജന്മദിനാശംസകള് കുഞ്ഞേ .. ദൈവം അനുഗ്രഹിക്കട്ടെ എന്നും റിയ പോസ്റ്റിലൂടെ പറയുന്നു.
റിയയുടെ പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. മഹാലക്ഷ്മിയെ എടുത്ത് നില്ക്കുന്ന ഒരു ചിത്രം ആണ് റിയ പോസ്റ്റിനൊപ്പം വെച്ചത്. പിന്നാലെ ആരാധകരും താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ച് എത്തി.
നേരത്തെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത്.