കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് എത്തുന്നത് തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം. വി ഗോവിന്ദന്. സംസ്ഥാന സമിതി യോഗമാണ് എം. വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെുത്തത്. ഇതോടെ എം.വി ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. കണ്ണൂരില്‍ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. നേരത്തേ ചികിത്സയുടെ ഭാഗമായി കോടിയേരി താത്ക്കാലികമായി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് എ. വിജയരാഘവനായിരുന്നു ആക്ടിംഗ് സെക്രട്ടറി സ്ഥാനം വഹിച്ചത്. ആരോഗ്യസ്ഥതി വീണ്ടെടുത്ത് എത്തിയ കോടിയേരി വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തി. ആരോഗ്യനില മോശമായതോടെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകും.