Kerala News

കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരായ സിപിഐഎം നേതാവും എംഎല്‍എയുമായ എംഎം മണിയുടെ പരാമര്‍ശങ്ങളെ തള്ളി സ്പീക്കര്‍ എം.ബി രാജേഷ്. സ്പീക്കറുടെ റൂളിങിന് പിന്നാലെ എം.എം മണി പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തി. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നുവെന്നും ഒരു കമ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയരുതായിരുന്നുവെന്നും എം.എം മണി പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കുന്നതായും എം.എം മണി പറഞ്ഞു.

- Advertisement -

കെകെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. മുന്‍പ് സ്വാഭാവികമായി ഉപയോഗിച്ചവയ്ക്ക് ഇന്ന് അതേ അര്‍ത്ഥമായിരിക്കില്ല. സ്ത്രീകള്‍, അംഗ പരിമിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നവര്‍ക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികള്‍ക്ക് പലര്‍ക്കും മനസിലായിട്ടില്ല. അടിച്ചേല്‍പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താന്‍ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും പുരോഗമനപരമായതല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കെകെ രമയെ അധിക്ഷേപിച്ച എംഎം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തത് എന്ന് സ്പീക്കറുടെ ചുമതല വഹിച്ച ഇകെ വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇദ്ദേഹം സ്പീക്കറുടെ സെക്രട്ടറിയോട് ഇക്കാര്യം പറയുന്നതിന്റെ സഭാ ടിവി വീഡിയോ പുറത്ത് വന്നിരുന്നു. മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു സ്പീക്കര്‍ എംബി രാജേഷ് ആദ്യം നിലപാടെടുത്തത്.

Rathi VK

Recent Posts

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

31 mins ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

1 hour ago

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

3 hours ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

14 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

17 hours ago