Social Media

ലൗ ലെറ്ററിന് മറുപടി നൽകി സാധിക. വേഗം തന്നെ കല്യാണം നടക്കട്ടെ എന്ന് താരം

ശക്തമായ നിലപാടുകൾ ഉള്ള നടിമാരുടെ എണ്ണം മലയാളത്തിൽ കുറവാണ്. എന്തിനോടും ഏതിനോടും തന്റെ വ്യക്തമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള ചുരുക്കം നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. സ്ഥിരമായി ഫോട്ടോകൾക്കും അഭിപ്രായങ്ങൾക്കും നേരെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സൈബർ അറ്റാക്കുകൾ നേരിടുന്ന ആളാണ് സാധിക. എന്നാൽ താരം എന്നും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് വിമർശനങ്ങൾക്ക് നേരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സാധിക വേണുഗോപാലിന് തന്റെ ആരാധകൻ എഴുതിയ ഒരു ലവ് ലെറ്റർ ആണ്.

- Advertisement -

പൂർണമായും ആരാധകൻ എന്ന് പറയാൻ കഴിയുമോ എന്ന് അറിയില്ല കാരണം സാധിക എന്ന നടിയിലുപരി സാധിക എന്ന പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന കത്താണ് ലഭിച്ചിരിക്കുന്നത് സാധിക തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കത്തിന്റെ പൂർണ്ണരൂപം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ കത്തയച്ച ആൾക്കുള്ള മറുപടിയും ക്യാപ്ഷനായി സാധിക ചേർത്തിട്ടുണ്ട്.

ഇന്ന് തനിക്ക് കിട്ടിയ ലെറ്റർ ആണെന്നും എഴുതിയത് ആരാണെന്ന് തനിക്ക് അറിയില്ല, എന്നാൽ തന്നെ ഒരുപാട് നാളായി പിന്തുടരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും ആളെ അറിയാതിരിക്കാൻ ആണ് താൽപര്യമെന്നും സാധിക പറഞ്ഞു. തന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ടെന്നും തന്നെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞെങ്കിൽ പോലും തനിക്ക് ആളെ ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നും. തന്റെ ജോലിയോടോ ശരീരത്തോടോ ഉള്ള ആരാധനയെക്കാളും താൻ എന്ന വ്യക്തിയെ മനസ്സിലാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാധിക കുറിപ്പിൽ ചേർത്തു. തന്നെ അറിയാതെ തന്നെ പ്രണയിക്കുന്ന ആളെ താൻ ഇനി എന്നും ഓർക്കും എന്നും ഉടനെ ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടെന്ന് കല്യാണം നടക്കട്ടെ എന്നും സാധിക്കാം പറഞ്ഞു. കൂടാതെ കത്തയച്ച ആൾക്ക് എല്ലാവിധ ആശംസകൾ നേരുകയും താരം ചെയ്തു.

Anusree

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

6 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

7 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

9 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

9 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

9 hours ago