ശക്തമായ നിലപാടുകൾ ഉള്ള നടിമാരുടെ എണ്ണം മലയാളത്തിൽ കുറവാണ്. എന്തിനോടും ഏതിനോടും തന്റെ വ്യക്തമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള ചുരുക്കം നടിമാരിലൊരാളാണ് സാധിക വേണുഗോപാൽ. സ്ഥിരമായി ഫോട്ടോകൾക്കും അഭിപ്രായങ്ങൾക്കും നേരെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സൈബർ അറ്റാക്കുകൾ നേരിടുന്ന ആളാണ് സാധിക. എന്നാൽ താരം എന്നും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് വിമർശനങ്ങൾക്ക് നേരെ ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സാധിക വേണുഗോപാലിന് തന്റെ ആരാധകൻ എഴുതിയ ഒരു ലവ് ലെറ്റർ ആണ്.
പൂർണമായും ആരാധകൻ എന്ന് പറയാൻ കഴിയുമോ എന്ന് അറിയില്ല കാരണം സാധിക എന്ന നടിയിലുപരി സാധിക എന്ന പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന കത്താണ് ലഭിച്ചിരിക്കുന്നത് സാധിക തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കത്തിന്റെ പൂർണ്ണരൂപം അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ കത്തയച്ച ആൾക്കുള്ള മറുപടിയും ക്യാപ്ഷനായി സാധിക ചേർത്തിട്ടുണ്ട്.
ഇന്ന് തനിക്ക് കിട്ടിയ ലെറ്റർ ആണെന്നും എഴുതിയത് ആരാണെന്ന് തനിക്ക് അറിയില്ല, എന്നാൽ തന്നെ ഒരുപാട് നാളായി പിന്തുടരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും ആളെ അറിയാതിരിക്കാൻ ആണ് താൽപര്യമെന്നും സാധിക പറഞ്ഞു. തന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ടെന്നും തന്നെ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞെങ്കിൽ പോലും തനിക്ക് ആളെ ഓർത്തെടുക്കാൻ പറ്റുന്നില്ല എന്നും. തന്റെ ജോലിയോടോ ശരീരത്തോടോ ഉള്ള ആരാധനയെക്കാളും താൻ എന്ന വ്യക്തിയെ മനസ്സിലാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാധിക കുറിപ്പിൽ ചേർത്തു. തന്നെ അറിയാതെ തന്നെ പ്രണയിക്കുന്ന ആളെ താൻ ഇനി എന്നും ഓർക്കും എന്നും ഉടനെ ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടെന്ന് കല്യാണം നടക്കട്ടെ എന്നും സാധിക്കാം പറഞ്ഞു. കൂടാതെ കത്തയച്ച ആൾക്ക് എല്ലാവിധ ആശംസകൾ നേരുകയും താരം ചെയ്തു.