Film News

എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍; ആ തീരുമാനം അറിയിച്ച് താരം

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സിനിമ മേഖലയില്‍ വലിയൊരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലൊകേഷന്‍ കനകരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. 2017ല്‍ മൗനരാഗം എന്ന ചിത്രവുമായി തമിഴ് സിനിമയില്‍ അരങ്ങേറിയ ലൊകേഷന്‍ കൈതയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ മറ്റൊരു ചിത്രം മാസ്റ്റര്‍ ഹിറ്റ് ആയിരുന്നു. ഈ അടുത്ത് പ്രേക്ഷകരിലേക്ക് എത്തിയ വിക്രം എന്ന സിനിമയും സിനിമ പ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

- Advertisement -

അദ്ദേഹത്തിന്റെ വരാനിരിക്കുന്ന രണ്ട് പ്രൊജക്ടുകളെക്കുറിച്ചും പ്രേക്ഷകര്‍ അറിഞ്ഞു. ഇപ്പോഴിതാ തന്റെ ഒരു തീരുമാനം അറിയിച്ചിരിക്കുകയാണ് ലൊകേഷന്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധി എടുക്കാന്‍ പോകുന്നതിനെ കുറിച്ചാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്.

സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‌നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചു.


കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു വിക്രം. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം .

 

Anusha

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

15 mins ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

42 mins ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

1 hour ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

2 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

2 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

3 hours ago