Kerala News

കേരളത്തിൽ ഭരണ തുടർച്ചയെന്നു മാതൃഭൂമി – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് മാതൃഭൂമി ന്യൂസ്‌ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 28,124 പേരാണ് സർവേയിൽ പങ്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി ആളുകളെ നേരിൽക്കണ്ടാണ് സർവേ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ വരാനിരിക്കെയാണ് മാതൃഭൂമി ന്യൂസിന്റെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം ശ്രദ്ധേയമാകുന്നത്.

- Advertisement -

104 മുതൽ 120 വരെ സീറ്റുകൾ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ് മാതൃഭൂമിയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. അതേസമയം,യു.ഡി.എഫ്. 20-36 സീറ്റിലൊതുങ്ങും. NDA, മറ്റുള്ളവ രണ്ട് സീറ്റുകൾ വരെ നേടാമെന്നാണ് പ്രവചനം. 47 ശതമാനം വോട്ടുവിഹിതമാണ് LDF നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫ്.-38, എൻ.ഡി.എ.-12, മറ്റുള്ളവർ മൂന്നു ശതമാനവും വോട്ടുവിഹിതം നേടും.

ഭക്ഷ്യക്കിറ്റ് വിതരണം, മറ്റ് ക്ഷേമ പദ്ധതികൾ. കൊറോണ വൈറസ് പ്രതിരോധം തുടങ്ങിയവയാണ് ഇടതുസർക്കാരിന്റെ അനുകൂല ഘടകമെന്നും മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു. കൂടാതെ, സർക്കാരിന് അനുകൂലമായി ശക്തമായ തരംഗമാണ് കേരളത്തിൽ നിലനിൽക്കുന്നത്. പിണറായി സർക്കാരിന്റെ ഭക്ഷ്യകിറ്റ് ഗുണം ചെയ്‌തത്‌ 84 ലക്ഷം കുടുംബങ്ങൾക്കാണ്. ക്ഷേമ പെൻഷനിൽ വരുത്തിയ വർധനവും തുടർ ഭരണത്തിന് കാരണമാകും.

യുവാക്കൾക്കിടെയിൽ പിണറായി വിജയനുള്ള സ്വീകാര്യത, ജനക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ പിന്തുണ, മുസ്‌ലിം വോട്ടുകൾ എന്നിവയാണ് തുടർ ഭരണത്തിനു്ള്ള മറ്റ് അനുകൂല കാരണങ്ങൾ. കോവിഡ് ഒന്നാംതരംഗം മികച്ച രീതിയിൽ കൈകാര്യം ചെയ്തതാണ് പിണറായിയുടെ ജനപ്രീതി ഉയർത്തിയത്. സ്ത്രീ വോട്ടർമാർക്കിടയിൽ യുഡിഎഫിനെക്കാൾ 15 ശതമാനം വോട്ട് ഇടതുമുന്നണിക്ക് കിട്ടും എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 50 ശതമാനം സ്ത്രീ വോട്ടർമാർ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത് 35 ശതമാനമാണ്. ഇതിനെല്ലാം പുറമെ പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്‌ലിം വോട്ടർമാർ ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത് ഇടതുമുന്നണിക്ക് അനുകൂലമായാണ് എന്നും സർവേ പറയുന്നു.

മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുപക്ഷം കയ്യടക്കും എന്നാണ് സർവേയിൽനിന്നും വ്യക്തമാകുന്നത്. മലബാറിലെ 63 മണ്ഡലങ്ങളിൽ 46 ഉം LDF നൊപ്പമാണ്. 17 ഇടത് മാത്രമാണ് യുഡിഎഫിന് മേൽകൈ. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളിൽ 22 ഇടത്ത് എൽ.ഡി.എഫ് വിജയം നേടും. അഞ്ചിടത്ത് യുഡിഎഫ് മേൽകൈ നേടും. കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 44-ഉം എൽ.ഡി.എഫിനൊപ്പമാണ്. നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ.

Athul

Recent Posts

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

1 hour ago

ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി താരം.സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ച് ഭാമ

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ഭാമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്…

1 hour ago

ഒടുവിൽ സാബുമോൻ എത്തുന്നു.പണി വരുന്നത് ജാസ്മിനും ജിന്റോയ്ക്കും.കാരണം ഇതാണ്

പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം.…

2 hours ago

നടി സായി പല്ലവി മുസ്‍‌ലിം.പ്രചരണം വ്യാജം .തെളിവുകൾ ഇതാണ്

പ്രേക്ഷക പ്രീതി നേടിയ താരമാണ് സായ് പല്ലവി.രാമായണത്തെക്കുറിച്ചുള്ള സിനിമയിൽ സീതയായി സായി പല്ലവിയാണ് അഭിനയിക്കുന്നത്. ഇതിലെ സീതയായുള്ള ചിത്രത്തോടൊപ്പം, ബുർഖ…

2 hours ago

തനിക്കെതിരെ കേസെടുക്കാൻ കോടതിക്ക് അധികാരമില്ല.ഇത് പച്ചകള്ളം.ഇങ്ങനെ മേയർ പറഞ്ഞിട്ടില്ല.വാസ്തവം ഇതാണ്

മേയറും ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അതിനിടെ തനിക്കെതിരെ കേസെടുക്കാൻ…

3 hours ago

എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി.വസ്ത്ര മാറ്റത്തിന്റെ കാരണം ഇതാണ്

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടി അനാർക്കലി മരക്കാർ.ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള…

4 hours ago