Celebrity news

മകളെ ചികിത്സിക്കാൻ മണി പൃഥിരാജിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്നു! മണിയുടെ പെരുമാറ്റത്തിൽ മാറ്റം; പിന്നീ‌ടാണ് കാര്യമറിഞ്ഞത്; ലാൽ ജോസ്

മലയാളികൾ ഹൃദയത്തോട് ചേർത്ത നടനാണ് കലാഭവൻ മണി.അയാളും ഞാനും തമ്മിൽ കലാഭവൻ മണിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഷൂട്ടിം​ഗിനിടെയിലെ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. സഫാരി ‌ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷൂട്ടിം​ഗിനിടെ മണിയുടെ പ്രായമായ അമ്മയ്ക്ക് അസുഖം കൂടി. ഷൂട്ടിം​ഗിന്റെ ഒരു പോർഷൻ കഴിഞ്ഞപ്പോൾ അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞ് മണി നാട്ടിൽ പോയി. അടുത്ത ദിവസം വരാമെന്ന് പറഞ്ഞാണ് പോയത്. രാത്രി മണി വരുമെന്ന് പറഞ്ഞിട്ടും കാണാനില്ല. ഡോക്ടർ തരകൻ എന്ന കഥാപാത്രം റോഡിൽ കുടുങ്ങിപ്പോകുന്ന രം​ഗമാണ്. മണിയില്ലാത്ത ഷോട്ടുകൾ എടുത്തു. രാത്രി വൈകിയാണ് മണിയെത്തിയത്. ആ ഷൂട്ടിം​ഗ് ഒരു കണക്കിന് തീർന്നു.

- Advertisement -

അതെ സമയം പെരുമാറ്റത്തിൽ എന്തോ മാറ്റം ആ ദിവസങ്ങളിൽ എനിക്ക് തോന്നി. മണിയു‍ടെയും പൃഥിരാജിന്റെയും വൈകാരികമായ സീൻ എടുക്കാനുണ്ട്. മകളെ ചികിത്സിക്കാൻ മണി പൃഥിരാജിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന സീനാണ്. ആ സീനിൽ മണിക്കൊരു വൈമുഖ്യം ഉണ്ടായിരുന്നു. ഇത്തിരി ഓവറല്ലേ ഇപ്പോൾ സിനിമയിൽ അങ്ങനത്തെ സീനുകളൊന്നും ഉണ്ടാകാറില്ലെന്ന് പറഞ്ഞു.മറ്റൊന്ന്,സിനിമയിൽ എസ്ഐ പുരുഷോത്തമൻ ഡോ. രവി തരകന്റെ കാലിൽ വീഴും, അയാൾ കരയുമെന്ന് ഞാൻ. മണി ​ഗംഭീര ആക്ടറാണ്. നിർബന്ധം പിടിച്ചപ്പോൾ സീൻ ചെയ്യാൻ മണി തയ്യാറായി. ആ സിനിമയിലെ ഏറ്റവും നല്ല സീനുകളിലൊന്നായിരുന്നു അതെന്നും ലാൽ ജോസ് ഓർത്തു. 2012 ലാണ് അയാളും ഞാനും തമ്മിൽ റിലീസ് ചെയ്യുന്നത്. മികച്ച വിജയം നേടിയ ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.

മറ്റൊന്ന് സംവൃത സുനിൽ, പ്രതാപ് പോത്തൻ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.അയാളും ഞാനും തമ്മിലിന് ശേഷമാണ് ആമേനിലും ശ്രദ്ധേയ വേഷം കലാഭവൻ മണിക്ക് ലഭിച്ചത്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിച്ചത്. അപ്രതീക്ഷിതമായ മരണം ഏവരെയും ഞെട്ടിച്ചു. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു.

Anusha

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

10 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

5 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

6 hours ago