Film News

ഭക്ഷണം കടുത്ത വീക്നെസ് ആണ്. എന്നിട്ടും 85 കിലോയിൽ നിന്നും 53 ലേക്ക് എത്തി. 32 കിലോ കുറച്ച് അതിൻറെ രഹസ്യം പങ്കുവെച്ച് ലാലിൻറെ മകൾ മോണിക്ക ലാൽ.

പഠനത്തിനായി യുകെയിൽ പോയപ്പോൾ ഫുഡ്ഡിംഗ് ടോപ് ഗിയറിൽ ആയിരുന്നു. ഭക്ഷണം വീക്നെസ് ആയ തനിക്ക് എത്ര വ്യത്യസ്തമായ രുചികരമായ ഫുഡ് ഐറ്റംസ് കണ്ടാൽ അത് കഴിക്കാതെ പോകാതിരിക്കാൻ പറ്റില്ല എന്ന് മോണിക്ക പറയുന്നു. നടനും സംവിധായകനുമായ ലാലിൻ്റെയും നാൻസിയുടെയും മകളാണ് മോണിക്ക ലാൽ. സംവിധായകനായ ജീൻപോൾ ആണ് മോണിക്കയുടെ സഹോദരൻ. 85 കിലോയിൽ നിന്നും 32 കിലോ കുറച്ചാൽ 53 എത്തിയ കഥ പറയുകയാണ് ഇടത്തും വലത്തും സിനിമ നിറയുന്നവീട്ടിൽ നിന്നുള്ള മോണിക്ക. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുള്ള താൻ ബ്രിട്ടണിൽ എത്തിയപ്പോൾ കുറച്ചു കൂടെ കൂടി. 85 കിലോയുടെ ഹെവിവെയിറ്റ് ലുക്കുമായി നാട്ടിലെത്തിയപ്പോൾ തൻറെ ആത്മവിശ്വാസത്തിന് അല്പം ഇളക്കം വന്നു തുടങ്ങി എന്നും മോണിക്ക പറയുന്നു.

- Advertisement -

ബ്രിട്ടണിൽ എത്തിയപ്പോഴാണ് താൻ കുറച്ചുകൂടെ വണ്ണം വെച്ചത് എന്ന് പറയുന്നു. തൻറെ കൂടെ കളിച്ചു വളർന്ന മെലിഞ്ഞ പ്രകൃതമുള്ള കസിനെ നോക്കി ആളുകൾ നല്ല സുന്ദരിയാണല്ലോ എന്ന് പറയുമ്പോൾ തനിക്ക് സങ്കടം ഉണ്ടാകാറുണ്ടെന്നും താരം തുറന്നു പറഞു. ഇങ്ങനെ കുറേ കുറേ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും മോണിംഗ് പറയുന്നു. എന്നാൽ തൻറെ വീട്ടിൽ വണ്ണം ഒരു പ്രശ്നമേയല്ല എന്നും തൻറെ ഭർത്താവ് 100 കിലോയിൽ നിന്നാണ് ഇപ്പോഴുള്ള ലുക്കിലേക്ക് എത്തിയതെന്നും ചേട്ടൻ ജീൻ ഇപ്പോൾ ആണ് വണ്ണം കുറച്ചത് എന്നും താരം പറയുന്നു. തൻറെ എല്ലാ ഇഷ്ടങ്ങൾക്കും തൻറെ അച്ഛനായ ലാൽ കട്ട സപ്പോർട്ട് ആണെന്നും ഒന്നിനും നോ പറയാറില്ല എന്നും മോണിംഗ് പറയുന്നു. അച്ഛന് വണ്ണം ഒന്നും പ്രശ്നമേയല്ല എന്നും എന്നാൽ വർക്കൗട്ട് ചെയ്യാൻ മടി ഉണ്ട് എന്നും പറഞ്ഞു.

ഡാൻസ് പഠിക്കാത്ത തൻറെ അച്ഛൻ ചെറിയ സ്റ്റെപ്പ് ഡാൻസ് ചെയ്താലും കാണാൻ നല്ല ഭംഗി ആണ്.താൻ ഇപ്പോൾ വെസ്റ്റേൺ ഡാൻസ് പഠിക്കുന്നുണ്ട് എന്നും മോണിക്ക പറയുന്നു. ഡാൻസ് കളിക്കുമ്പോൾ വണ്ണം ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല എന്നും താരം പറയുന്നുണ്ട്. കിക്ക് ബോക്സിങ് എന്ന മാർഷൽ ആർട്സിലൂടെയാണ് 85 കിലോയിൽ നിന്നും 53 ലേക്ക് തൻറെ ഭാരം ഇടിച്ചിറക്കിയത് എന്ന് മോണിക്ക പറയുന്നു.

എറണാകുളത്തെ പാടിവട്ടത്തുള്ള കിക്ക് ബോക്സിംഗ് സെൻ്ററിൻ്റെ ട്രെയിനർ ആണ് മോണിക്ക ഇപ്പോൾ. ഗർഭിണിയായിരിക്കുമ്പോൾ ആണ് അത് തുടങ്ങിയത്. ഗർഭിണിയായിരിക്കുമ്പോൾ 90 കിലോയിൽ എത്തി,ഇപ്പോൾ വർക്ക്ഔട്ട്ലൂടെ 67ൽ എത്തിനിൽക്കുന്നു. അഞ്ചുവർഷം ആകുന്നു കിക് ബോക്സിംഗ് തുടങ്ങിയിട്ട്, ഇതെല്ലാം തൻറെ മകനായ ഇപ്പനെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നായിരുന്നു മോണിക്ക പറയുന്നത്.

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

36 mins ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

1 hour ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

2 hours ago