Social Media

മതിമറന്നു ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്; വൈറലായി ലക്ഷ്മി പ്രിയയുടെ വാക്കുകള്‍

ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ലക്ഷ്മി പ്രിയ. ഇതുവരെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ കിട്ടി എന്നത് ലക്ഷ്മിയുടെ ഭാഗ്യമാണ്. പെങ്ങളായും , കാമുകിയായും അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെയാണ് നടി ചെയ്തത്. എന്നും ഓര്‍ത്തിരിക്കുന്ന വേഷങ്ങള്‍ തന്നെയാണ് അതെല്ലാം.

- Advertisement -

 

ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നുവെങ്കിലും അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ സജീവമായി തന്നെ ഉണ്ടായിരുന്നു ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി അഭിപ്രായം പങ്കുവെച്ചും എത്താറുണ്ട്.
ഇപ്പോള്‍ ചിരിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.


മതിമറന്നു ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങള്‍ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഏറ്റവും വലിയ സമാധാനമാണത് എന്ന് ലക്ഷ്മി പറയുന്നു.

കുട്ടിക്കാലത്ത് നമ്മള്‍ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാന്‍ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാന്‍ തുടങ്ങിയതോടെ ചിരികള്‍ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്, എന്നും ലക്ഷ്മി പറയുന്നു.


താരത്തിന്റെ ഈ വാക്കുകള്‍ മറ്റുള്ളവരിലും സന്തോഷം പകര്‍ന്നിരിക്കുകയാണ്. അതേസമയം അടുത്തിടെ ലക്ഷ്മിയുടെ ഒരു പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. മരണം വരെ താന്‍ ബിജെപിയ്ക്ക് വോട്ട് ചെയും എന്ന് നടി പറഞ്ഞതിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നത്.

 

 

 

Anusha

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

6 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

6 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

6 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

7 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

7 hours ago