ഓരോ ദിവസം കഴിയുംതോറും ലക്ഷ്മി നക്ഷത്രക്ക് ആരാധകര്‍ കൂടി വരികയാണ്, അതിന്റെ കാരണം താരത്തിന് പ്രേക്ഷകരോടുള്ള പെരുമാറ്റം തന്നെയാണ്. ഒഴിവു സമയങ്ങളില്‍ തന്റെ ആരാധകര്‍ക്കൊപ്പം സമയം ചിലവഴിക്കാനും അവരെ കാണാന്‍ എല്ലാം ലക്ഷ്മി ശ്രമിക്കാറുണ്ട്.
ലക്ഷ്മിയുടെ വലിയൊരു ആരാധികയാണ് ആണ് സലീം കോടത്തൂരിന്റെ മകളും ഗായികയും നര്‍ത്തകിയുമൊക്കെയായ ഹന്ന . ലക്ഷ്മിയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് മോള് ലക്ഷ്മിക്ക് മെസ്സേജ് അയച്ചതെന്ന് സലീം പറഞ്ഞു. ഹന്നയെ അറിയിക്കാതെയാണ് ലക്ഷ്മി വീട്ടിലെത്തിയത്. ഇവിടെവെച്ച് മകളെക്കുറിച്ചുള്ള വിശേഷങ്ങളും സലീം കോടത്തൂരും പങ്കുവെച്ചു.
ഇരുപതാമത്തെ വയസ്സില്‍ ആയിരുന്നു എന്റെ വിവാഹം . ഞാന്‍ ഒരിക്കലും നല്ലൊരു ഭര്‍ത്താവ് അല്ല എന്നാല്‍ നല്ല ഭാര്യയുടെ ഭര്‍ത്താവ് ആയിരുന്നു എന്നാണ് ഭാര്യയെ കുറിച്ച് സലിം പറഞ്ഞത് .
ഭാര്യ ഗര്‍ഭിണിയായിരുന്ന സമയത്ത് ഇഎസ്ആര്‍ കൂടിയിട്ട് ഒരു ഇന്ജക്ഷന് എടുക്കേണ്ടി വന്നിരുന്നു. അത് ഗര്‍ഭപാത്രത്തെ ബാധിച്ചുവെന്നാണ് പറഞ്ഞത്. രണ്ടര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമായാണ് ഹന്നയെ പുറത്തേക്ക് കൊണ്ടുവരുന്നത്. 48 മണിക്കൂര്‍ മാത്രമാണ് ആയുസ് പറഞ്ഞത്. നമുക്ക് വെന്റിലേറ്റര്‍ മാറ്റാമെന്ന് ഡോക്ടര്‍ വരെ പറഞ്ഞിരുന്നു. കുട്ടിക്ക് രണ്ട് വിരലിലില്ല എന്ന് പറഞ്ഞപ്പോള്‍ അത് കുഴപ്പമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്.
അവളെ നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെ പതിയെ നടന്നു തുടങ്ങി, പിന്നെ സംസാരിച്ചുതുടങ്ങി. പതിയെ പാട്ടിലേക്ക് കടന്നു. സഹതാപം കിട്ടാന്‍ വേണ്ടിയാണ് മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യങ്ങളൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. മകളെ ഞാന്‍ എല്ലായിടത്തും കൊണ്ടു പോകാറുണ്ട് എന്നെക്കാളും വലിയ സെലിബ്രിറ്റി ഇപ്പോള്‍ അവള് ആണ്.