കോഴിക്കോട് നടക്കുന്ന വിമണ്‍സ് ഫിലിം ഫെസ്റ്റിവല്ലില്‍ നിന്ന് അന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലെ ‘അസംഘടിതര്‍’ ഒഴിവാക്കിയതിനെതിരെ സംവിധായിക കുഞ്ഞില മാസിലമണി. ‘ഫ്രീഡം ഫൈറ്റ്’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിട്ടും ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പടാത്തതിനെ കുറിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനോട് ക്യുറേറ്റര്‍, സെക്ഷന്‍ പ്രോസസ്സ് തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സന്ദേശമയച്ച് രണ്ടു ദിവസമായിട്ടും മറുപടി നല്‍കിയില്ലെന്നും കുഞ്ഞില പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവല്‍ ഇന്റെ ഉദ്ഘാടന ചിത്രം കാണാന്‍ ഞാന്‍ പോകുന്നുണ്ട്. എന്റെ കയ്യില്‍ പാസ് ഇല്ല. എടുക്കാന്‍ പൈസ ഇല്ലാഞ്ഞിട്ട് ആണ്. ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എനിക്ക് ഗസ്റ്റ് എന്ന പാസ് തരണം. അത് മുഴുവന്‍ ഫെസ്റ്റിവലിലെ സിനിമകള്‍ കാണാന്‍ എന്നെ അനുവദിക്കുന്ന ഒന്നായിരിക്കണം. കാരണം എനിക്ക് nishidho എന്ന താരയുടെ ചിത്രം കാണണം. അതില്‍ എന്റെ സുഹൃത്തായ കനിയുടെ അഭിനയം കാണണം. എന്നെ ഉദ്ഘാടന ചടങ്ങില്‍ ഒരു അതിഥിയായി (പാസ് ഉണ്ടേ) വേദിയില്‍ ഇരുത്തണം. എനിക്ക് പ്രസംഗിക്കാന്‍ അവസരം തരണം. പ്രസംഗത്തില്‍ ഞാന്‍ എന്തുകൊണ്ട് ഈ പോസ്റ്റ് ഇട്ടു എന്ന് വ്യക്തമാക്കും. വേദിയില്‍ ഉള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ – ഈ പോസ്റ്റിലെ ഓരോ വരിയും ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച്- അവിടെ വെച്ച് സംവാദത്തിന് തയ്യാറാവണം. സ്കൂളുകളില്‍ സംവാദം മത്സരം നടത്താറില്ലേ. അത് പോലെ. അതായത് യുക്തി Logic reasoning മാത്രം ഉപയോഗിച്ച് സംവാദം.
ചിത്രത്തില്‍ കാണുന്ന മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക്ക് വന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് ഓര്‍മ്മ. മലയാള മനോരമയിലെ ഒരു ജേണലിസ്റ്റ് ഇവിടെ ഒരു സ്റ്റോറിക്ക് സാധ്യത ഉണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹമാണ് എനിക്ക് സംവിധായകന് രഞ്ജിത്തിന്റെ നമ്പര്‍ തന്നത്. ഇത് ചരിത്രപരമായി ഇടത് വിരുദ്ധത ഉള്ള മലയാള മനോരമയില്‍ വരേണ്ട സ്റ്റോറി അല്ല. ഇത് ഏഷ്യാനെറ്റ് ന്യൂസില്‍ വരേണ്ട സ്റ്റോറി ആണ്.