മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റ് ആക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇന്ന് കുഞ്ചാക്കോ ബോബൻ നാല്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്.
വളരെ വ്യത്യസ്തമായ ഒരു പിറന്നാൾ ആശംസ യാണ് നടി നയൻതാര ചക്രവർത്തി കുഞ്ചാക്കോ ബോബൻ നേർന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബന് ഒപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് കൊണ്ടാണ് നയൻതാര ചക്രവർത്തി കുഞ്ചാക്കോബോബന് പിറന്നാൾ ആശംസകൾ നേർന്നത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രമാണ് നയൻതാര ചക്രവർത്തി പങ്കുവെച്ചത്. തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് നയൻതാര ചക്രവർത്തി ഈ ചിത്രം പങ്കു വച്ചത്. സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറിയ നടിയാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് നയൻതാര ചക്രവർത്തി ആദ്യമായി അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാവ്യ മാധവൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം കൂടി ആയിരുന്നു.