മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയും ഏവർക്കും സുപരിചിതയാണ്.
ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്. അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യമാണ് പ്രിയയുടെ വിശേഷങ്ങള്‍. സോഷ്യല്‍ മീഡിയ പേജിലൂടെയും ചാക്കോച്ചനോട് ഇതേ ചോദ്യം പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് . ചാക്കോച്ചന്റെ ബാക്ക് ബോണാണ് പ്രിയ. പല അഭിമുഖങ്ങളിലും താരം ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ലൈഫില്‍ മാത്രമല്ല സിനിമാ ജീവിതത്തിലും ഭാര്യ പ്രിയയ്ക്കാണ് ചാക്കോച്ചന് പ്രഥമ പരിഗണന നല്‍കുന്നത്. ഉദയയുടെ തിരിച്ചുവരവില്‍ പോലും തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു.
ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നുംതാരം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചാക്കോച്ചന് ഇക്കാര്യം പറഞ്ഞത്.
“പലരും പറയാറുണ്ട് ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്ബാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള് കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും”. കുഞ്ചാക്കോ ബോബന് പറയുന്നു.
പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്ബി പോലെയുളള സിനിമകള്‍ താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും ചാക്കോച്ചന് പറഞ്ഞു. 2019 ചാക്കോച്ചനെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. ഇത് വരെ ചെയ്തില് നിന്ന വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു താരത്ത തേടി എത്തിയത. കൂടാതെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 2020 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ അഞ്ചാംപാതിര ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു നേടിയത്. ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടിയ ചിത്രം കൂടിയാണിത്.