Film News

100 -മത്തെ ചിത്രം 100 കോടിയില്‍; 2018 വിജയത്തില്‍ അപൂര്‍വ്വ നേട്ടവുമായി കുഞ്ചാക്കോ ബോബന്‍

കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ പ്രളയവും മലയാളികളുടെ അതിജീവനവും പറഞ്ഞ ചിത്രമാണ് 2018. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

- Advertisement -

ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയിരുന്നു. 2018 ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍.

തന്റെ നൂറാം ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ മറ്റാര്‍ക്കും ലഭിക്കാത്ത ഈ അപൂര്‍വ നേട്ടം കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു നേട്ടം ഒരു നടന് ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘2018’. നൂറാം ചിത്രം 100 കോടി നേടിയതിന്റെ സന്തോഷത്തിലാണ് നടനും ആരാധകരും. പ്രിയ താരത്തിന്റെ ഈ അപൂര്‍വ്വ നേട്ടം ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.

അതേസമയം കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എത്തിയിട്ട് 25 കൊല്ലം ആയി. ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കിയത്.

കരിയറിന്റെ ആദ്യ നാളുകളില്‍ ചോക്ലേറ്റ് പയ്യന്‍ ഇമേജ് ആയിരുന്നു താരത്തിന്. പിന്നീട് ഈ ഇമേജ് മാറ്റി എഴുതിയ താരം മികച്ച സിനിമകള്‍ സമ്മാനിച്ച്
പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ നല്‍കുകയായിരുന്നു.

 

Abin Sunny

Recent Posts

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

1 hour ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

2 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

2 hours ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

5 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

5 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

16 hours ago