കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ പ്രളയവും മലയാളികളുടെ അതിജീവനവും പറഞ്ഞ ചിത്രമാണ് 2018. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.
ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയിരുന്നു. 2018 ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്.
തന്റെ നൂറാം ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയതോടെ മറ്റാര്‍ക്കും ലഭിക്കാത്ത ഈ അപൂര്‍വ നേട്ടം കുഞ്ചാക്കോ ബോബന് സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു നേട്ടം ഒരു നടന് ലഭിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘2018’. നൂറാം ചിത്രം 100 കോടി നേടിയതിന്റെ സന്തോഷത്തിലാണ് നടനും ആരാധകരും. പ്രിയ താരത്തിന്റെ ഈ അപൂര്‍വ്വ നേട്ടം ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.
അതേസമയം കുഞ്ചാക്കോ ബോബന് സിനിമയില്‍ എത്തിയിട്ട് 25 കൊല്ലം ആയി. ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കിയത്.
കരിയറിന്റെ ആദ്യ നാളുകളില്‍ ചോക്ലേറ്റ് പയ്യന് ഇമേജ് ആയിരുന്നു താരത്തിന്. പിന്നീട് ഈ ഇമേജ് മാറ്റി എഴുതിയ താരം മികച്ച സിനിമകള്‍ സമ്മാനിച്ച്
പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ നല്‍കുകയായിരുന്നു.