ആനന്ദ് നാരായണൻ എന്ന താരത്തെ മലയാളികൾക്ക് പരിചയം ഉണ്ടാവും. കുടുംബ വിളക്ക് എന്ന പരമ്പരയിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇദ്ദേഹമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട് താരം. ഇതിലൂടെ സഹപ്രവർത്തകരുമായി ഉള്ള സംസാരമാണ് താരം അധികവും പങ്കുവെക്കുന്നത്. ഏറ്റവും ഒടുവിലായി ശ്രീജിത്ത് വിജയ് എന്ന താരവുമായി ആനന്ദ് നടത്തിയ ചാറ്റ് ഷോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ രണ്ടുപേരും തമ്മിൽ ഒരു പ്രത്യേകതയുണ്ട്. രണ്ടുപേരും ഒരേ കഥാപാത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അനിരുദ്ധ് എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് ശ്രീജിത് വിജയ് ആയിരുന്നു.
“കുറെ നാളായി ഞാൻ ചോദിക്കണമെന്ന് കരുതുകയായിരുന്നു. ഞാൻ നിൻറെ ശത്രു അല്ല എന്നും നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല എന്നും നീ ഒന്ന് പ്രേക്ഷകരോട് പറയുമോ?” – ഇതായിരുന്നു ആനന്ദ് ആദ്യംതന്നെ ശ്രീജിത്തിനോട് പറഞ്ഞത്. “അങ്ങനെ ഒരു സംസാരം എങ്ങനെയാണ് വന്നത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. ശരിക്കും ഞങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ട് പോലുമില്ല. പക്ഷേ ഞങ്ങളെ പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ആനന്ദ് പറഞ്ഞപ്പോൾ തന്നെയാണ് ഞാൻ അതിനെക്കുറിച്ച് എല്ലാം അറിയുന്നത്. എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലായിരുന്നു” – ഇതായിരുന്നു ശ്രീജിത്ത് നൽകിയ മറുപടി.
ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി വരണമെങ്കിൽ അയാളെ കൊണ്ട് തന്നെ ഇത് പറയിപ്പിക്കണം. ശ്രീജിത്തിനെ കണ്ടാൽ മിണ്ടുമോ? ശ്രീജിത്ത് നിങ്ങളോട് സംസാരിക്കുമോ? ശ്രീജിത്തിൻ്റെ പേഴ്സിനകത്ത് നിങ്ങളുടെ ഫോട്ടോ ഉണ്ട് എന്നു പറയുന്നത് ശരിയാണോ? എന്നൊക്കെ തലത്തിലുള്ള കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് പ്രേക്ഷകർക്ക് ഇപ്പോൾ മനസ്സിലായി. അതിന് ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ തന്നെ ധാരാളമായിരുന്നു.
ഇവർ തമ്മിൽ മറ്റൊരു ബന്ധം കൂടിയുണ്ട്. ശ്രീജിത്ത് രണ്ടു തവണ പല സീരിയലുകളിൽ നിന്നും പിൻമാറിയപ്പോൾ ആ വേഷം ചെയ്തത് ആനന്ദ് ആയിരുന്നു. ഒന്നു കുടുംബ വിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ ആയിരുന്നു. മറ്റൊരെണ്ണം സി കേരളം എന്ന ചാനലിലെ ഒരു പരമ്പരയായിരുന്നു. ഈ പരമ്പരയുടെ നിർമാതാവുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് പിൻമാറാൻ തീരുമാനിച്ചത് എന്നാണ് ശ്രീജിത്ത് വിജയ് പറയുന്നത്.