മിനിസ്ക്രീന്‍ പ്രേക്ഷകര്‍ മുടങ്ങാതെ കാണുന്ന പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. നിരവധി പുതുമുഖങ്ങളും സിനിമാതാരവും ഒന്നിച്ചപ്പോള്‍ സീരിയല്‍ അതിഗംഭീരം ആവുകയായിരുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. ഇതിനിടെ നിരവധി അഭിനേതാക്കള്‍ ഇതില്‍ നിന്ന് പോവുകയും പകരക്കാര്‍ എത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ സീരിയലില്‍ നിന്നുപോയത് അമൃത നായരാണ്. പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല അമൃത സീരിയല്‍ നിന്നുപോയി എന്നത്. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നെങ്കിലും ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് അമൃത തന്നെ താന്‍ കുടുംബവിളക്കില്‍ നിന്നും പോകുന്ന വിവരം അറിയിക്കുകയായിരുന്നു.
തന്റെതായി കാരണത്താല്‍ മാത്രമാണ് ഇതില്‍ നിന്നും പിന്മാറുന്നതെന്നും, ഇപ്പോള്‍ മറ്റൊരു വര്‍ക്കിന്റെ തിരക്കിലാണെന്ന് അമൃത പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ട് അമൃത കുടുംബ വിളക്കില്‍ നിന്ന് പിന്മാറി എന്നത് ഇപ്പോഴും വ്യക്തമല്ല. അമൃതയ്ക്ക് പകരമായി നടി ശ്രീലക്ഷ്മി ശീതള്‍ ആയി കുടുംബവിളക്കില്‍ എത്തിയിരുന്നു. നേരത്തെ ചോക്ലേറ്റ് കൂടത്തായി കാര്‍ത്തികദീപം എന്നീ പരമ്പരകളില്‍ അഭിനയിച്ച ശേഷമാണ് ശ്രീലക്ഷ്മി കുടുംബവിളക്കിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ,സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിക്കുകയാണ് ശ്രീലക്ഷ്മി . നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് അഭിനയരംഗത്തേക്ക് എത്തുന്നതെന്നും ശ്രീലക്ഷ്മി പറയുന്നത്.
തുടക്കക്കാരി എന്ന നിലയില്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിണ്ട്. ക്യാമറക്ക് മുന്നില്‍ എങ്ങനെ നില്‍ക്കണം എന്നോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു , എന്ത് ചെയ്താലും വഴക്ക് കേള്‍ക്കും ആയിരുന്നു . ഒരു ഷോര്‍ട്ട് ഫിലിമോ ആല്‍ബമോ ചെയ്യാതെ നേരിട്ട് തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു നേരത്തെ സോഷ്യല്‍മീഡിയയിലും അത്ര സജീവമായിരുന്നില്ല. പിന്നെ ഇടയ്ക്ക് ടിക് ടോക് വീഡിയോ ചെയ്തിരുന്നു. എന്നാല്‍ അതിനും പ്രതീക്ഷിച്ചത്ര സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല . പിന്നീടാണ് സീരിയലിലേക്ക് എത്തുന്നതെന്ന് നടി പറയുന്നത്.
ചോക്ലേറ്റും കൂടത്തായിയും ആണ് ആദ്യമായി ചെയ്ത കഥാപാത്രങ്ങള്‍. നിലവില്‍ കാണാകണ്മണിയും കുടുംബവിളക്കും ചെയ്യുന്നുണ്ട്. അതേസമയം കാര്‍ത്തിക ദീപത്തില്‍ എത്തുന്നുണ്ട് , എന്നാല്‍ പേഴ്സണല്‍ പ്രശ്നങ്ങള്‍ കൊണ്ടുതന്നെ പിന്മാറാന് സാധ്യതയുണ്ടെന്നും നടി പറയുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ജോസ് പേരൂര്‍ക്കട വഴിയാണ് താന്‍ കുടുംബവിളക്കില്‍ ശീതളായി എത്തിയതെന്നും താരം പറയുന്നു. അതേസമയം ആദ്യം ശീതളിന്റെ ആ സ്റ്റൈല്‍ പിടിക്കാന്‍ വേണ്ടി പ്രാക്ടീസ് ഒക്കെ നടത്തിയിട്ടുണ്ടെന്നും, സഹതാരങ്ങള്‍ തനിക്ക് നല്ല സപ്പോര്‍ട്ട് തരുന്നുണ്ടെന്നും നടി പറയുന്നു . താന്‍ നല്ലൊരു ടീമിന്റെ കൂടെയാണ് എത്തപ്പെട്ടത് , ആദ്യ ശീതളിന് കൊടുത്ത സ്നേഹവും പിന്തുണയും തനിക്കും കിട്ടുന്നുണ്ട്, എല്ലാവരും നല്ല സപ്പോര്‍ട്ട് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.