തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്.പരമ്പര അതിന്റെ ഏറ്റവും നാടകീയ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്.
പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം പുതിയ എപ്പിസോഡില്‍ നടക്കുകയാണ്. സുമിത്ര രോഹിത് വിവാഹത്തിനായി കാത്തിരിക്കുകയാണ് സീരിയൽ പ്രേമികൾ.
ഇപ്പോഴിതാ ഇതിന്റെ ഭാഗമായി പത്രത്തില്‍ നല്കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ശെരിക്കും ഇവരുടെ കല്യാണം ആണോ എന്നാണ് പരസ്യം കണ്ട് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും വിവാഹ പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഇതുവരെയും ആരും പരീക്ഷിക്കാത്ത പരസ്യ തന്ത്രങ്ങൾക്ക് കൈ അടിക്കുകയാണ് പ്രേക്ഷകർ.
മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളിക്ക്. ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് സീരിയല്‍ പറയുന്നത്.
സുമിത്രയുടെ ആദ്യ ഭർത്താവ് ആയിരുന്നു സിദ്ധാര്‍ത്ഥ്. എന്നാൽ വിവാഹം കഴിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷം സുമിത്രയേ ഉപേക്ഷിക്കുകയും സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുകയും ചെയ്യുന്നു.
ഈ സന്ദര്‍ഭത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ സുമിത്ര സ്വന്തം ഇച്ഛ ശക്തിയാലും ചുറ്റുമുള്ള ചിലരുടെ സഹായത്താലും പുതിയ ജീവിതവും സംരംഭവും എല്ലാം കെട്ടിപ്പടുക്കുന്നു.
ഇതിനിടയിൽ സിദ്ധാര്‍ത്ഥിന് വേദികയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. അയാള്‍ക്ക് സുമിത്രയുടെ അടുത്തേക്ക് മടങ്ങിവരണം. അതിനായി ശ്രമിക്കുമ്പോഴാണ് പഴയ സഹപാഠിയും പല സന്ദര്‍ഭങ്ങളിലും സുമിത്രയ്ക്ക് താങ്ങായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടക്കുന്നത്. ബുധനാഴ്ചയാണ് വിവാഹ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്