അനുദിനം തകര്‍ച്ചയിലേക്ക് പോയി കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇതിനിടയില്‍ ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ട് ചീത്തപ്പേരുകളും കൂടുകയാണ്.
കണ്സഷന് ആവശ്യപ്പെട്ട് വന്ന അച്ഛനെയും മകളെയും മര്‍ദിച്ചതും, വനിത കണ്ടക്ടര്‍ യാത്രക്കാരെ അസഭ്യം പറഞ്ഞതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളാണ്.
സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ പെരുമാറ്റം കെഎസ്ആര്‍ടിസിയെ വീണ്ടും നഷ്ടത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ്. സ്വകാര്യ ബസ് ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്ന യുവാവാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.
ദിവസക്കൂലിയായി 800 രൂപയും ചിലവും തന്നാല്‍ വണ്ടി ഞങ്ങളോടിച്ചോളാം, കളക്ഷന്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാമെന്നാണ് ഇദ്ദേഹത്തിന്റെ കുറിപ്പ്.
തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പില്‍ പറയുന്നു.
നിരവധി പേരാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
Dear KSRTC എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത് ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം #Save #KSRTC