ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത് നാല് പെൺ മക്കൾ അടങ്ങുന്ന കുടുംബത്തിനു ആരാധകർ നിരവധിയാണ്, മൂത്തമകൾ അഹാന സിനിമയിൽ മുൻ നിര നായികയാണ് ലൂക്ക എന്ന ടോവിനോ ചിത്രത്തിൽ നായികയായ അഹാനയ്ക്ക് ഇന്ന് നിരവധി ചിത്രങ്ങൾ ഉണ്ട്, മൂന്നാമത്തെ മകൾ ഇശാനി ആദ്യ സിനിയുടെ തിരക്കിലാണ്.
കൃഷ്ണകുമാർ മലയാളത്തിൽ നല്ല ചിത്രങ്ങളുടെ ഭാഗമാണ് , മലയാളത്തിന് പുറമെ തമിഴിലും കൃഷ്ണകുമാർ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ കാണുന്നത് പോലെ എപ്പോഴും സന്തോഷമുള്ള കുടുംബം അല്ല തന്റേത് എന്ന് കൃഷ്ണകുമാര്‍, ഞങ്ങളുടേത് പ്രണയ വിവാഹ മായിരുന്നു അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.
മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്നങ്ങള്‍ ഒക്കെയുണ്ടാകും. അദ്ദേഹം വ്യക്തമാക്കി.