സൂപ്പർ ഹിറ്റ് മലയാളം പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. വളരെ മികച്ച രീതിയിൽ ഇത് മുന്നോട്ടു പോകുന്നുണ്ട്. ഋഷിയും സൂര്യയും ആണ് ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു ചലിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ഈ പരമ്പരയുടെ പ്രത്യേകത.
എല്ലാത്തരം പ്രേക്ഷകരെയും ഈ പരമ്പരയ്ക്ക് ഉണ്ട് എന്നതാണ് ഇതിൻറെ മറ്റൊരു ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരും യുവ തീയുവാക്കളും ഒരു പോലെ ഇത് പിന്തുടരുന്നു. ഇതാണ് ഈ പരമ്പരയുടെ വിജയവും. സൂര്യ എന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഈ പരമ്പരയുടെ പ്രധാന ഭാഗമാണ്. സൂര്യയുടെ കോളേജിലെ അധ്യാപകൻ ആണ് ഋഷി. ഇവർക്കിടയിൽ പ്രണയത്തിൻറെ നാമ്പുകൾ വിരിയുന്നത് മനോഹരമായി പരമ്പരയിൽ കാണിക്കുന്നു. ഇതിനിടയിൽ വീട്ടുകാരുടെ പ്രശ്നവും കടന്നു വരുന്നുണ്ട്.
ഒരു ബംഗാളി സീരിയലിൻ്റെ റീമേക്ക് ആണ് ഇത്. ഇപ്പോഴിതാ പുതിയൊരു ചിത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഋഷിക്കൊപ്പം ഉള്ള ചിത്രം മാൻവി പങ്കു വെച്ചിരിക്കുകയാണ്. ഈ ചിത്രത്തിന് പിന്നാലെ ചൂടേറിയ ചർച്ചകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. പരമ്പരയിലെ നായിക മാറിയോ എന്നതാണ് ആരാധകരുടെ ചോദ്യം.
മാൻവി ആണോ ഇനി ഋഷിയുടെ നായിക എന്ന് ഇവർ ചോദിക്കുന്നു. ഈ ചിത്രത്തിന് പിന്നാലെ സൂര്യയെ അവതരിപ്പിക്കുന്ന അഷിത എന്ന നടിക്കൊപ്പം ഉള്ള ചിത്രവും താരം പങ്കുവെച്ചു. ഇത് കണ്ടപ്പോൾ ആരാധകർക്ക് വളരെ സന്തോഷമായി. ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഋഷിയും സൂര്യയും. ഇവർ വേർപിരിയുന്നത് ആരാധകർക്ക് സഹിക്കില്ല. ഋഷിയുടെ കൂടെ എന്നും സൂര്യ മാത്രം മതി എന്നാണ് ആരാധകരുടെ പക്ഷം.