സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് തീരുമാനം. കോടിയേരിയെ ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും.
എം.വി ഗോവിന്ദന്, എം.എ ബേബി, പി രാജീവ് തുടങ്ങിയവരില്‍ ഒരാള്‍ കോടിയേരിക്ക് പകരക്കാരന് ആവാനാണ് സാധ്യത. എം.വി ഗോവിന്ദനോ പി രാജീവിനോ ചുമതല നല്കിയാല് മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരും. നിര്‍ണായക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുകയാണ്. സീതാറാം യെച്ചൂരിക്ക് പുറമെ പിബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാത്രി എ.കെ.ജി സെന്ററില്‍ പി.ബി അംഗങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് തീരുമാനിച്ചിരുന്നതെങ്കിലും നാളെ നിയമസഭയുള്ളതിനാല്‍ സംസ്ഥാന സമിതി ഇന്ന് തന്നെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.