Film News

പാട്ട് ടീച്ചറിന്റെ കൂടെ വന്ന പെൺകുട്ടി മനസ്സിൽ കയറി, ഗിരിജയെ കെട്ടാൻ നിരാഹാരം കിടന്ന് കൊച്ചു പ്രേമൻ – സിനിമ കഥ പോലെ മനോഹരമായ കൊച്ചുപ്രേമന്റെ പ്രണയ കഥ

മലയാളികളുടെ പ്രിയ താരമായ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വേർപാടിന്റെ ദുഖത്തിലാണ് മലയാള സിനിമ. പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം കൊച്ചു പ്രേമന്റെ ജീവൻ എടുക്കുകയായിരുന്നു.

- Advertisement -

കൊച്ചു പ്രേമന്റെ പെട്ടെന്നുള്ള മരണത്തിൽ നിരവധി പേർ ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തിയിരുന്നു.നിരവധി താരങ്ങൾ ആദരാജ്ഞലികൾ നേർന്നിരുന്നു.

തന്റേതായ ശൈലിയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ ഹാസ്യമാന്ത്രികൻ ഇനി ഇല്ലായെന്നത് സിനിമാസ്വാദകരെയും നൊമ്പരപ്പെടുത്തു.

തന്റെതായ രീതിയിൽ പ്രേക്ഷകരെ കോമഡി പറഞ്ഞു ചിരിപ്പിച്ച കൊച്ചുപ്രേമനെയാണ് മലയാളികൾക്ക്ഏ റെ പരിചിതം. എന്നാല്‍ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നിരാഹാരം കിടന്ന കൊച്ചു പ്രേമനെ അധികം ആര്‍ക്കും അറിയില്ല.

സിനിമ കഥ പോലെ രസകരമാണ് കൊച്ചു പ്രേമന്റെ പ്രണയ കഥ.സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ​ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ.

7ദിവസത്തോളം നിരാഹാരം കിടന്നാണ് ഗിരിജയെ കൊച്ചു പ്രേമൻ സ്വന്തമാക്കുന്നത്.നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ​ഗിരിജയെ കൊച്ചു പ്രേമൻ കാണുന്നതും പ്രണയിക്കുന്നതും.

കൊച്ചുപ്രേമന്റെ ഇളയ അനുജത്തിയെ പാട്ട് പഠിപ്പിക്കാനായി വന്നിരുന്ന ടീച്ചറിന്റെ  റൂം മേറ്റായിരുന്നു ​ഗിരിജ.

ടീച്ചറിന്റെ കൂടെ ​ഗിരിജയും വരും. അവരെ തിരികെ കൊണ്ടുവിടേണ്ട ജോലി കൊച്ചു പ്രേമനാണ്. അങ്ങനെ കൊണ്ടുവിട്ട് കൊണ്ടുവിട്ട് ഒടുവിൽ ​ഗിരിജയോട് പ്രേമന് പ്രണയം തോന്നുകയായിരുന്നു.

തന്റെ ഇഷ്ടം ഗിരിജയോട് പറഞ്ഞപ്പോൾ ഗിരിജ ഇത് എതിർത്തിരുന്നു. എത്ര ശ്രമിച്ചിട്ടും ഗിരിജ സമ്മതം മൂളിയില്ല. ​ഗിരിജ സമ്മതം അറിയിക്കാതെ ആയതോടെ കൊച്ചു പ്രേമൻ നിരാഹാരം കിടക്കാൻ തുടങ്ങി.

ഏഴു ദിവസം പ്രേമൻ നിരാഹാരം കിടന്നു. ഏഴാമത്തെ ദിവസം ആയപ്പോൾ പ്രേമൻ തലകറങ്ങി വീണു. എല്ലാവരും നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമൻ, നിരാഹാരം കിടന്നതെന്ന് ​ഗിരിജ അറിയുന്നത്.

പിന്നീട് കൊച്ചു പ്രേമനെ വിവാഹം കഴിക്കാൻ ഗിരിജ സമ്മതിക്കുക ആയിരുന്നു. എന്നാൽ ഈ ബന്ധം ഗിരിജയുടെ വീട്ടുകാർ എതിർത്തു.

ഇതോടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് ഇത് വലിയ  കോലാഹലങ്ങൾ ഉണ്ടായി.

പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ കൊച്ചു പ്രേമൻ ഗിരിജയെ വിവാഹം കഴിക്കുകയായിരുന്നു.കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം കൊച്ചു പ്രേമന്റെ സന്തത സഹചാരിയായി ​ഗിരിജയും ഒപ്പം ഉണ്ടായിരുന്നു.

Abin Sunny

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

3 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

3 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

4 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

4 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

5 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

17 hours ago