World

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു; പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിടെ കഴുത്തറുത്ത് കൊന്ന പ്രതിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് കോടതി. ഈജിപ്തിലാണ് സംഭവം. നയ്‌റ അഷ്‌റഫ് എന്ന 21കാരിയെയാണ് മുഹമ്മദ് ആദല്‍ എന്ന യുവാവ് ജനങ്ങള്‍ നോക്കി നില്‍ക്കെ കഴുത്തറുത്ത് കൊന്നത്. രണ്ട് ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ മുഹമ്മദ് കുറ്റം സമ്മതിച്ചിരുന്നു. നിരപരാധികളായ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്ക് ഒരു താക്കീത് നല്‍കാനാണ് വധശിക്ഷ ടിവിയില്‍ ലൈവായി കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഒരു അപായ സൂചനാകും ഈ ശിക്ഷ രീതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

- Advertisement -

ജൂണ്‍ 20നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മന്‍സൂറ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു നയ്‌റ. ജൂണ്‍ 20 ന് അവളുടെ അവസാന പരീക്ഷയായിരുന്നു. പ്രതിയായ മുഹമ്മദ് ആദല്‍ അവളുടെ സീനിയറായിരുന്നു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പല തവണ മുഹമ്മദ്, നയ്‌റയെ സമീപിച്ചു. എന്നാല്‍ അപ്പോഴൊക്കെ അവളത് നിരസിച്ചു. സംഭവ ദിവസം ബസ് കാത്ത് നില്‍ക്കുകയായിരുന്ന നയ്‌റയെ മുഹമ്മദ് അടിച്ചുവീഴ്ത്തി. തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ചു. പത്തൊന്‍പത് തവണ അവന്‍ അവളെ കുത്തി. തുടര്‍ന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

നയ്‌റയെ കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മുഹമ്മദിന്റെ നിര്‍ദേശപ്രകാരം ഒരു സുഹൃത്ത് ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഈ ഉള്ളടക്കം, എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. അവളുടെ കൊലപാതകം വന്‍ പ്രതിഷേധത്തിന് കാരണമായി.

കഴിഞ്ഞ മാസമാണ് കോടതിയില്‍ വാദം നടന്നത്. വിചാരണക്കൊടുവില്‍, മുഹമ്മദ് കുറ്റം സമ്മതിച്ചു. താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ അവള്‍ അത് നിരസിച്ചുവെന്നും മുഹമ്മദ് പറഞ്ഞു. ഇതാണ് തന്നെ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്നും അവന്‍ കോടതിയില്‍ പറഞ്ഞു. രണ്ട് ദിവസത്തെ വിചാരണക്കൊടുവില്‍ ജൂണ്‍ 28 -ന് മന്‍സൂര ക്രിമിനല്‍ കോടതി അയാള്‍ക്ക് വധശിക്ഷ വിധിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അഭിപ്രായത്തില്‍, ഈജിപ്തില്‍ കൊലപാതകത്തിനുള്ള പരമാവധി ശിക്ഷയാണ് വധശിക്ഷ. എന്നാല്‍ പൊതുസ്ഥലത്തോ, ടിവിയിലോ അപൂര്‍വ്വമായി മാത്രമേ വധശിക്ഷ കാണിക്കാറുള്ളൂ. 1998 -ല്‍ കെയ്റോയിലെ വീട്ടില്‍ ഒരു സ്ത്രീയെയും അവളുടെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ മൂന്ന് പുരുഷന്മാരുടെ വധശിക്ഷ സ്റ്റേറ്റ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു.

Rathi VK

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

15 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

35 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago