വൈറലായി പോലീസുകാരുടെ കോവിഡ് ഗാനം ഷെയർ ചെയ്ത് മമ്മൂക്കയടക്കുമുള്ള താരങ്ങൾ:കോവിഡിനെ നേരിടുന്ന കേരള പൊലീസിന് അഭിമാനമായി സൂപ്പര്‍ ഗാനവും.എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന ഗാനം പാടിയിരിക്കുന്നത് സി.ഐ അനന്തലാലും സംഘവുമാണ്. നിര്‍ഭയം എന്ന് പേരിട്ട ഗാനം കൊച്ചി സിറ്റി പൊലീസാണ് തയ്യാറാക്കിയിരിക്കുന്നത്. നടന് മമ്മുട്ടി അടക്കമുള്ള പ്രമുഖരാണ് ഈ ഗാനം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
നിപ്പയെയും പ്രളയത്തെയും കേരളം അതിജീവിച്ച പോലെ കോവിഡ് 19 നെയും അതിജീവിക്കുമെന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പൊലീസ് നല്‍കുന്നത്. പൊലീസ് കോവിഡിനെ തുരത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സേന ഇതിനകം തന്നെ ഏറ്റെടുത്ത വീഡിയോ താരങ്ങള്‍ കൂടി ഏറ്റെടുത്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.