ബാലതാരമായി മലയാള സിനിമയിലെത്തി തെന്നിന്ത്യൻ ചിത്രങ്ങളിൽ തിളങ്ങി നിക്കുന്ന താരമാണ് കീർത്തി സുരേഷ്. പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെ മകളാണ് കീര്‍ത്തി. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിൽ അരങ്ങേറിയ കീർത്തി ഒട്ടനവധി ദേശീയ പുരസ്കാരങ്ങളും നടി സ്വന്തമാക്കി. ഇപ്പോള്‍ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോള്‍ പരിപാടിക്കിടയില്‍ സംഭവിച്ച മനോഹരമായ വിവാഹഭ്യര്‍ത്ഥനയെ പറ്റിയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ലെന്നും കീര്‍ത്തി പറയുഞ്ഞു.
ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ തനിക്കു മുന്നില്‍ അപ്രതീക്ഷിതമായി എത്തി ഒരു കവര്‍ തന്നു. ‘ആ കവറിനുള്ളില്‍ തന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകള്‍ ആയിരുന്നു. അയാള്‍ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല. എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു’ കീര്‍ത്തി പറയുന്നു.